ഇ​ടു​ക്കി താ​ലൂ​ക്കി​ൽ 113 പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു
Friday, February 28, 2020 10:41 PM IST
ഇ​ടു​ക്കി: ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര ഇ​ടു​ക്കി താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്ത് സ​ഫ​ലം - 2020 ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഞ്ഞി​ക്കു​ഴി, വാ​ഴ​ത്തോ​പ്പ്, ഇ​ടു​ക്കി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി പ​രി​ഹ​രി​ക്കും.
സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ഓ​രോ താ​ലൂ​ക്കി​ൽ വീ​തം അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ഇ​ടു​ക്കി താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്തി​ൽ 113 പ​രാ​തി​ക​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച​ത്. ല​ഭി​ച്ച മു​ഴു​വ​ൻ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി. അ​ദാ​ല​ത്തി​ൽ പ്ര​ത്യേ​ക കൗ​ണ്ട​ർ വ​ഴി നേ​രി​ട്ടും പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു.
നേ​രി​ട്ട് ല​ഭി​ച്ച 80 പ​രാ​തി​ക​ളും ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി തീ​ർ​പ്പു​ക​ൽ​പ്പി​ക്കാ​വു​ന്ന പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​ക്കാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. മ​റ്റു പ​രാ​തി​ക​ൾ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​താ​ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് ല​ഭി​ച്ച 80 പ​രാ​തി​ക​ളും അ​ക്ഷ​യ കൗ​ണ്ട​ർ വ​ഴി ഓ​ണ്‍​ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്തു. പ​രാ​തി​ക്കാ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച​ത്. റ​വ​ന്യു​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 78 പ​രാ​തി​ക​ളും പ​ഞ്ചാ​യ​ത്ത്-16, കെ ​എ​സ്ഇ​ബി-3, ലീ​ഡ് ബാ​ങ്ക-്4, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, തൊ​ഴി​ൽ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ​രാ​തി​ക​ളും വാ​ട്ട​ർ അ​ഥോ​റിറ്റി, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, ലൈ​ഫ് മി​ഷ​ൻ, ന​ഗ​ര​സ​ഭ, ഫി​ഷ​റീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, പോ​ലീ​സ് എ​ന്നീ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രോ പ​രാ​തി​ക​ൾ വീ​ത​വു​മാ​ണ് ല​ഭി​ച്ച​ത്.
വ​സ്തു - അ​തി​ർ​ത്തി ത​ർ​ക്കം, പ​ട്ട​യ​പ്ര​ശ്നം, സ​ർ​വേ - റീ​സ​ർ​സ​ർ​വേ ന​ട​പ​ടി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്. ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സാ​ബു കെ. ​ഐ​സ​ക്ക്, ഡെ​പ്യു​ട്ടി ക​ള​ക്ട​ർ അ​ല​ക്സ് ജോ​സ​ഫ്, സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​എ. രാ​ജ​ൻ, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.