ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി
Friday, February 28, 2020 10:41 PM IST
പീ​രു​മേ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. പാ​ന്പ​നാ​റി​നു സ​മീ​പം റാ​ണി​മു​ടി​യി​ലാ​ണ് പു​ലി​യെ ക​ണ്ട​ത്. ക്ര​ഷ​റി​നു സ​മീ​പ​ത്തു​ള്ള വ​ഴി​യി​ലാ​ണ് പു​ലി​യെ പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​ർ ക​ണ്ട​ത്.
വി​വ​രം അ​റി​യി​ച്ച​തി​നേ​തു​ട​ർ​ന്ന് മു​റി​ഞ്ഞ​പു​ഴ​യി​ൽ​നി​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും​ദി​വ​സം ഇ​വി​ടെ നി​രീ​ക്ഷ​ണ കാ​മ​റ​യും കൂ​ടും സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.
ര​ണ്ടാ​ഴ്ച​മു​ന്പ് ക്ര​ഷ​റി​നു സ​മീ​പം ഒ​രു പു​ലി​യേ​യും കു​ഞ്ഞി​നേ​യും ക​ണ്ടി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ൽ​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് കാ​റ്റ് ലെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ൽ​പെ​ട്ട​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​ഞ്ചു വീ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.