ക​ഞ്ചാ​വു വി​ൽ​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യി
Saturday, February 15, 2020 10:52 PM IST
ക​ട്ട​പ്പ​ന: ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​രെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​ള്ള​യാം​കു​ടി കാ​ണ​ക്കാ​ലി​പ്പ​ടി വി​ള​യി​ൽ സു​നി​ൽ, കാ​ഞ്ചി​യാ​ർ ക​ല്യാ​ണ​ത​ണ്ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ജി​ത്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്നും 30 ഗ്രാം ​ക​ഞ്ചാ​വും പാ​ൻ​മ​സാ​ല പാ​യ്ക്ക​റ്റു​ക​ളും പി​ടി​കൂ​ടി.പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്നു​ണ്ട​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം കി​ട്ടി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​ട​വ​ഴി​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്പോ​ഴാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വും പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളും ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​ക്കു​ന്ന​തി​നാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. സു​നി​ൽ മു​ൻ​പും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ജി​ത്ത് ത​മി​ഴ്നാ​ട്ടി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ക​ട്ട​പ്പ​ന: മേ​ട്ടു​ക്കു​ഴി​ക്കു സ​മീ​പം ക​ഞ്ചാ​വു​മാ​യി മാ​ലി സ്വ​ദേ​ശി രാ​ജ​യെ(51) എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ചെ​റി​യ പൊ​തി​ക​ളാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച 55 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.