8101 പ​ട്ട​യ​ങ്ങ​ൾ വിതരണം ചെയ്തു
Friday, January 24, 2020 10:44 PM IST
ക​ട്ട​പ്പ​ന: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നാ​ലാ​മ​ത്തെ പ​ട്ട​യ​മേ​ള​യാ​ണ് ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന​ത്. ജി​ല്ല​യി​ലെ 11 റ​വ​ന്യു ഓ​ഫീ​സു​ക​ളി​ൽ നി​ന്നാ​യി 8101 പ​ട്ട​യ​ങ്ങ​ളാ​ണ് മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ക​ഴി​ഞ്ഞ മൂ​ന്ന് പ​ട്ട​യ​മേ​ള​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത പ​ട്ട​യ​വും കൂ​ടി ചേ​ർ​ത്ത് 28520 പ​ട്ട​യ​ങ്ങ​ൾ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ഏ​ഴ​ല്ലൂ​ർ, കൊ​ലു​ന്പ​ൻ​കോ​ള​നി, അ​ഞ്ചി​രി, ഇ​ഞ്ചി​യാ​നി, മാ​ങ്കു​ളം, പ​ണി​യ​ക്കു​ടി, പെ​രു​ങ്കാ​ല​കോ​ള​നി ഉ​ൾ​പ്പെ​ടെ18 കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന 1500 ഓ​ളം പേ​ർ​ക്ക് പ​ട്ട​യം ല​ഭ്യ​മാ​യി. പ​ട്ട​യ​ത്തി​നൊ​പ്പം വ​സ്തു​വി​ന്‍റെ സ്കെ​ച്ചും ഇ​ത്ത​വ​ണ വി​ത​ര​ണം ചെ​യ്തു. പ​ട്ട​യ വി​ത​ര​ണ​ത്തി​ന് 32 കൗ​ണ്ട​റു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. പ​ട്ട​യം ല​ഭ്യ​മാ​കു​ന്ന പ്ര​ധാ​ന കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സും ചേ​ർ​ന്ന് ത​യ്യാ​റാ​ക്കി​യ വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും കോ​ഴി​മ​ല കോ​ള​നി​യി​ൽ നി​ന്നെ​ത്തി​യ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച ആ​ദി​വാ​സി ഗോ​ത്ര​ക​ലാ​രൂ​പ​മാ​യ മ​ന്നാ​ൻ കൂ​ത്തും ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​നു മു​ന്പ് ന​ട​ന്നു.