കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, January 21, 2020 10:26 PM IST
ചെ​റു​തോ​ണി: കാ​ഴ്ച​യു​ടെ വ​സ​ന്തം വി​രി​യി​ച്ച് ഉ​ല്ലാ​സ​ത്തി​ന്‍റെ​യും ആ​സ്വാ​ദ​ന​ത്തി​ന്‍റെ​യും രാ​പ്പ​ക​ലു​ക​ൾ സ​മ്മാ​നി​ക്കു​ന്ന കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫൈ​സ്റ്റി​ന് ശ​നി​യാ​ഴ്ച കേ​ളി​കൊ​ട്ടു​യ​രും. 25 മു​ത​ൽ 31 വ​രെ കാ​ൽ​വ​രി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫെ​സ്റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യി തോ​മ​സ് കാ​ട്ടു​പാ​ലം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇ​ടു​ക്കി​യു​ടെ മ​ഹോ​ത്സ​വ​മാ​യി കാ​ൽ​വ​രി​ക്കു​ന്നി​ലെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം​പേ​ർ എ​ത്തു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.
സ​ർ​ക്കാ​ർ -അ​ർ​ധ​സ​ർ​ക്കാ​ർ കൊ​മേ​ഴ്സ്യ​ൽ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 70 സ്റ്റാ​ളു​ക​ളാ​ണ് കാ​ൽ​വ​രി ഫെ​സ്റ്റി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള​ള​ത്.
ഉൗ​ട്ടി​യു​ടേ​യും കൊ​ടൈ​ക്ക​നാ​ലി​ന്േ‍​റ​യും സ​മാ​ന​മാ​യ ത​ണു​പ്പും കോ​ട​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ൽ​വ​രി​മൗ​ണ്ടി​നെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ് ടൂ​റി​സം ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള​ള​ത്.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​നാ​ട്ട​മി, ഫി​സി​യോ​ള​ജി വി​ഭാ​ഗം ത​യാ​റാ​ക്കു​ന്ന സ്റ്റാ​ൾ കാ​ണു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, വൈ​ദ്യു​തി വ​കു​പ്പ്, ഫി​ഷ​റീ​സ്, ഖാ​ദി ബോ​ർ​ഡ്, മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, കോ​ഫി ബോ​ർ​ഡ്, ആ​രോ​ഗ്യ വ​കു​പ്പ്, കു​ടും​ബ​ശ്രീ, വി​വി​ധ​ത​രം പ്രെ​ഡ്യൂ​സ​ർ ക​ന്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ന​ബാ​ഡി​ന്‍റെ 10 സ്റ്റാ​ളു​ക​ൾ, പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വു​മാ​യി ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ 10 സ്റ്റ​റ്റാ​ളു​ക​ൾ, 30 കൊ​മേ​ഴ്സ്യ​ൽ സ്റ്റാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ന്ന​ര​ല​ക്ഷം ച​തു​ശ്ര അ​ടി വി​സ്താ​ര​ത്തി​ലാ​ണ് ശാ​സ്ത്ര സാ​ങ്കേ​തി​ക സ്റ്റാ​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള​ള​ത്.
കു​ട്ടി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഹൈ​ടെ​ക് ഉ​ല്ലാ​സ റൈ​ഡു​ക​ളും ഓ​ഫ്റോ​ഡ് ട്രെ​ക്കിം​ഗും ടീ ​ഫാ​ക്ട​റി വി​സി​റ്റും ഫാം ​ടൂ​റി​സം സ​ന്ദ​ർ​ശ​ന​വും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
കാ​ൽ​വ​രി​മൗ​ണ്ട് ഫെ​സ്റ്റി​നാ​യി ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം ക്ല​സ്റ്റ​റു​ക​ളെ സം​യോ​ജി​പ്പി​ച്ച് ടൂ​ർ പാ​ക്കേ​ജും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി - ചെ​റു​തോ​ണി ഡാ​മു​ക​ളും ഹി​ൽ​വ്യൂ പാ​ർ​ക്കും കാ​ൽ​വ​രി​മൗ​ണ്ട് വ്യൂ ​പോ​യി​ന്‍റും ഫെ​സ്റ്റ് ന​ഗി​രി​യും ടീ​ഫാ​ക്ട​റി​യും ഫാം ​ടൂ​റി​സ​വും ടൂ​ർ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
25-ന് ​ടൂ​റി​സം ഫെ​സ്റ്റി​ലെ എ​ക്സി​ബി​ഷ​നു​ക​ൾ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. 26-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ടൂ​റി​സം ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.
വ​നം​മ​ന്ത്രി കെ. ​രാ​ജു, ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി, എം​എ​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, പി.​ജെ. ജോ​സ​ഫ്, എ​സ്. രാ​ജേ​ന്ദ്ര​ൻ, ഇ.​എ​സ്. ബി​ജി​മോ​ൾ, പി.​ടി തോ​മ​സ്, മു​ൻ എം​പി​മാ​രാ​യ ജോ​യ്സ് ജോ​ർ​ജ്, കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി, രാ​ഷ്ട്രീ​യ - സാ​മൂ​ഹ്യ നേ​താ​ക്ക​ൾ, ക​ലാ​കാ​യി​ക താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
ടൂ​റി​സം, കൃ​ഷി, ഫി​ഷ​റീ​സ് സെ​മി​നാ​റു​ക​ളും ഫെ​സ്റ്റി​ന് ക​രു​ത്തേ​കും.
251 അം​ഗ സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​മാ​സം നീ​ണ്ടു​നി​ന്ന ത​യാ​റെ​ടു​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ടൂ​റി​സം ഫെ​സ്റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.