10 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പി​ടി​ച്ചെ​ടു​ത്തു
Wednesday, December 11, 2019 10:48 PM IST
അ​ടി​മാ​ലി: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന പ​ത്തു കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ അ​ടി​മാ​ലി എ​ക്സൈ​സ് റെ​യി​ഞ്ച് സം​ഘം പി​ടി​ച്ചെ​ടു​ത്തു.
കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​മാ​ലി എ​ക്സൈ​സ് റെ​യി​ഞ്ച് സം​ഘം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​ടി​മാ​ലി ക​ല്ലാ​ർ സ്വ​ദേ​ശി വേ​ഴേ​പ്പി​ള്ളി​ൽ ശി​ഹാ​ബി​നെ (44) പി​ടി​കൂ​ടി​യ​ത്. സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലെ അ​റ​യ്ക്കു​ള്ളി​ലാ​യി​രു​ന്നു ഹാ​ൻ​സി​ന്‍റെ പാ​ക്ക​റ്റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​സി. അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പു​ക​യി​ല ഉ​ത്പ​ന്നം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു.