പാ​ടം നി​ക​ത്തു​ന്ന​താ​യി പ​രാ​തി
Saturday, November 16, 2019 11:50 PM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ൽ വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മേ​രി​ലാ​ന്‍റ് മേ​ഖ​ല​യി​ൽ പാ​ടം നി​ക​ത്തു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.​ മേ​രി​ലാ​ന്‍റ് മേ​ഖ​ല​യി​ൽ ത​ന്നാ​ണ്ട് കൃ​ഷി​ക്കെ​ന്ന പേ​രി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലും വ്യാ​പ​ക​മാ​യി പാ​ടം നി​ക​ത്ത​പ്പെ​ടു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.​പ്ര​ദേ​ശ​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന പാ​ട​ശേ​ഖ​രം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ശ്ര​മം ന​ട​ത്തി വ​രി​കെ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യു​ള്ള പാ​ടം നി​ക​ത്ത​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്.​

മു​ന്പ് മേ​രി​ലാ​ന്‍റി​ൽ പ​ല​രും വ്യാ​പ​ക​മാ​യി പാ​ടം നി​ക​ത്തി​യി​രു​ന്ന​താ​യും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​നി​മേ​ൽ പാ​ടം നി​ക​ത്ത​രു​തെ​ന്ന് ത​ങ്ങ​ൾ ഒ​രു​മി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.​

പാ​ടം നി​ക​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ച്ചി​ട്ടും അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പം നാ​ട്ടു​കാ​ർ മു​ന്നോ​ട്ട് വ​യ്ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​ടം നി​ക​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​യും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും പോ​ലീ​സെ​ത്തി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.​പാ​ടം നി​ക​ത്തു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് നേ​രേ ആ​ക്ര​മ​ണ ഭീ​ഷ​ണി ഉ​യ​രു​ന്ന​താ​യും നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​രാ​തി​പ്പെ​ട്ടു.​

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ പാ​ടം നി​ക​ത്ത​ൽ തു​ട​ർ​ന്നാ​ൽ മേ​രി​ലാ​ന്‍റി​ൽ വീ​ണ്ടും ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നാ​ധാ​രം.​പാ​ടം നി​ക​ത്ത​ലി​നെ​തി​രെ പോ​ലീ​സും റ​വ​ന്യൂ വ​കു​പ്പും കൃ​ഷി​വ​കു​പ്പും ചേ​ർ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന സ​മ​ര​ത്തി​ന് രൂ​പം ന​ൽ​കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.