പോ​ലീ​സു​കാ​രു​ടെ ആ​ത്മ​ഹ​ത്യ​ക​ൾ ഭ​യാ​ന​ക​മെ​ന്ന്
Saturday, August 24, 2019 9:58 PM IST
ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളേ​ക്കാ​ൾ ഭ​യാ​ന​ക​മാ​ണ് പോ​ലീ​സ് വ​കു​പ്പി​ലെ ആ​ത്മ​ഹ​ത്യ​ക​ളെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ത​ൽ ഡി​വൈ​എ​സ്പി വ​രെ​യു​ള്ള അ​റു​പ​തോ​ളം പോ​ലീ​സു​കാ​രാ​ണ് കേ​ര​ള​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 22-ന് ​റാ​ന്നി​യി​ൽ മ​രി​ച്ച കെഎ​പി വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​ണി രാ​ജ് ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഒ​രു​വ​ർ​ഷം ശ​രാ​ശ​രി 16 പോ​ലീ​സു​കാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യു​ള്ള സം​സ്ഥാ​ന ക്രൈം ​റി​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണ്.
മ​രി​ച്ച​വ​രി​ൽ ഏ​റെ​യും സാ​ധാ​ര​ണ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ​പെ​ട്ട​വ​രാ​ണ്. ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യ​ക​ൾ കു​ടും​ബ​ങ്ങ​ളു​ടെ താ​ളം​ത​ന്നെ തെ​റ്റി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കേ​ന്ദ്ര മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഈ ​ദു​സ്ഥി​തി​യെ​കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്
മാ​ർ​ച്ചും ധ​ർ​ണ​യും

വെ​ള്ള​ത്തൂ​വ​ൽ: സൗ​ത്ത് ശെ​ല്യാം​പാ​റ -വെ​സ്റ്റ് വെ​ള​ള​ത്തൂ​വ​ൽ - പാ​പ്പി​പ്പ​ടി റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.