രാജാക്കാട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​ല്ല; ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Sunday, August 18, 2019 10:10 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഓ​ഫീ​സ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. മു​ൻ​പു​ണ്ടാ​യി​രു​ന്ന ഓ​ഫീ​സ​ർ കു​റേ​ദി​വ​സം അ​വ​ധി​യെ​ടു​ത്ത​ശേ​ഷം സ്ഥ​ലം​മാ​റി പോ​യ​തി​നെ​ത്തുട​ർ​ന്ന് ക​ഴി​ഞ്ഞ 50 ദി​വ​സ​മാ​യി ഇ​വി​ടെ ഓ​ഫീ​സ​റി​ല്ല. രാ​ജ​കു​മാ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കാ​ണ് ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​ത്. അ​തി​നാ​ൽ ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം രാ​ജാ​ക്കാ​ട് ഓ​ഫീ​സി​ലെ​ത്തി​യി​രു​ന്ന​ത്.
മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ​കു​മാ​രി ഓ​ഫീ​സി​ൽ​ത​ന്നെ ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​പ്പോ​ൾ രാ​ജ​കു​മാ​രി ഓ​ഫീ​സ​ർ രാ​ജാ​ക്കാ​ട് ഓ​ഫീ​സി​ലേ​ക്ക് വ​രാ​റി​ല്ല. കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വീ​ടു​നാ​ശം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട ഓ​ഫീ​സ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്.പു​തി​യ ഓ​ഫീ​സ​റെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം ഇ​തു​വ​രെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. രാ​ജ​കു​മാ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ചാ​ർ​ജ് ന​ൽ​കി​യി​രി​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ ഓ​ഫീ​സി​ലു​ള്ള സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ചു​മ​ത​ല ഏ​ൽ​പി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ഫീ​സി​ലു​ള്ള ജീ​വ​ന​ക്കാ​ർ ത​യാ​റാ​ക്കി​യാ​ൽ​ത​ന്നെ അ​പേ​ക്ഷ​ക​ർ പ​ത്തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള രാ​ജ​കു​മാ​രി ഓ​ഫീ​സി​ലെ​ത്തി​ച്ചു​വേ​ണം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ഒ​പ്പു​വാ​ങ്ങു​വാ​ൻ.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും ബാ​ങ്ക് ലോ​ണ്‍, കാ​ർ​ഷി​ക ക​ടാ​ശ്വാ​സം എ​ന്നി​വ​ക്കും​വേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബെ​ന്നി പാ​ല​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.