വഴിക്കണ്ണ് പദ്ധതിക്ക് പുതിയ ദിശാബോധം നൽകാൻ അവലോകന യോഗം
Thursday, July 18, 2019 10:53 PM IST
തൊ​ടു​പു​ഴ: വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ട്രേ​ഡ് യൂ​ണി​യ​ൻ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ജ​ന​മൈ​ത്രി പോ​ലീ​സ് ഹാ​ളി​ൽ ന​ട​ത്തി.

വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ വി​വി​ധ ട്രാ​ഫി​ക് പ​രി​ഷ്ക്കാ​ര​ങ്ങ​ളും പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന​ത്. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും സ​ബ് ജ​ഡ്ജി​യു​മാ​യ ദി​നേ​ശ്.​എം.​പി​ള്ള യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ഴി​ക്ക​ണ്ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​യ​ർ​ന്നു വ​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ടി.​മാ​ളി​യേ​ക്ക​ൽ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

ടൗ​ണി​ൽ വ്യാ​പ​ക​മാ​കു​ന്ന ഓ​ട്ടോ സ്റ്റാ​ന്‍റു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യു​ള്ള​ത് ര​ണ്ടു സ്റ്റാ​ന്‍റു​ക​ൾ​ക്കു മാ​ത്ര​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ വ​ണ്‍​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ സം​ബ​ന്ധി​ച്ചും വി​വി​ധ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ബ​സു​ക​ളു​ടെ റൂ​ട്ടു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ൽ മു​ന്നോ​ട്ടു വ​ച്ചു. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ബോ​ർ​ഡു​ക​ളും കാ​ടു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​വും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ബ​സ് സ്റ്റോ​പ്പ് പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന സ്ഥ​ല​ത്ത് സ്പോ​ണ്‍​സ​ർ​ഷി​പ്പ് മു​ഖാ​ന്തി​രം വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ൾ നി​ർ​മി​ക്കും.കൂ​ടാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് താ​ത്കാ​ലി​ക ക​രാ​ർ പ്ര​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന സ്ഥ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും വാ​ഹ​ന​ങ്ങ​ൾ ഫു​ട്പാ​ത്തും സീ​ബ്ര​ലൈ​നു​ക​ളും കൈ​യേ​റു​ന്ന​തി​നെ​തി​യും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സും അ​റി​യി​ച്ചു.

റോ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളു​ടെ​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ​യും അ​ഭാ​വ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ലം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന കാ​ര്യ​വും യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടു.

എ​ന്നാ​ൽ യോ​ഗ​ത്തി​ൽ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​യി മാ​ത്ര​മേ ന​ട​പ്പാക്കാ​ൻ ക​ഴി​യൂവെ​ന്ന് സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യ്ക്കു സ​മ​ർ​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ്, സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ, ട്രാ​ഫി​ക് എ​സ്ഐ ഇ​സ്മ​യി​ൽ , ത​ഹ​സീ​ൽ​ദാ​ർ വി​നോ​ദ് രാ​ജ്, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​എ​ച്ച്. ഷാ​ലി, ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​ൻ.​ശ​ങ്ക​ര​ൻ പോ​റ്റി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി രാ​ജ​ശ്രീ.​പി.​നാ​യ​ർ, റ​വ.​ഡോ. ജി​യോ ത​ടി​ക്കാ​ട്ട്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ ​എ​സ്ആ​ർ​ടി​സി, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഓ​ട്ടോ​റി​ക്ഷ യൂ​ണി​യ​ൻ, വ​ഴി​യോ​ര ക​ച്ച​വ​ട സം​ഘ​ട​ന തു​ട​ങ്ങി വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.