ന്യൂ​മാ​ൻ കോ​ള​ജി​നു നാ​സ​യു​ടെ അം​ഗീ​കാ​രം
Monday, August 8, 2022 10:16 PM IST
തൊ​ടു​പു​ഴ: പു​തി​യ ര​ണ്ടു ചി​ന്ന​ഗ്ര​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ന്യൂ​മാ​ൻ കോ​ളേ​ജി​ലെ ഉൗ​ർ​ജ​ത​ന്ത്ര വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് നാ​സ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ വി. ​വി​ജ​യ​ല​ക്ഷ്മി, കെ.​എ​സ്. ശ്രു​തി എ​ന്നി​വ​രാ​ണ് അ​ഭൂ​ത​പൂ​ർ​വ​മാ​യ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ചി​ന്ന​ഗ്ര​ഹ അ​ന്വേ​ഷ​ണ​ക്കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ചി​ന്ന​ഗ്ര​ഹ​ങ്ങ​ളു​ടെ മു​ഖ്യ​നാ​ട​യി​ലു​ള്ള ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്.
നാ​സ​യു​ടെ ജ്യോ​തി​ശാ​സ്ത്ര ഗ​വേ​ഷ​ണ പ​ങ്കാ​ളി​ക​ളാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സ്ട്രോ​ണ​മി​ക്ക​ൽ സെ​ർ​ച്ച് കോ​ളാ​ബ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് കോ​ള​ജി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ഇ​വ​ർ 2021 എ​ൽ ഡ​ബ്ല്യു 10, 2021 ആ​ർ​കെ 60 എ​ന്ന് താ​ത്ക്കാ​ലി​ക​മാ​യി നാ​മ​ക​ര​ണം ചെ​യ്ത ചി​ന്ന​ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. ഉൗ​ർ​ജ​ത​ന്ത്ര​വി​ഭാ​ഗം മു​ൻ ത​ല​വ​നും അ​സോ​സി​യേ​റ്റു​മാ​യ ഡോ. ​ജോ ജേ​ക്ക​ബി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രു​ന്നു ഗ​വേ​ഷ​ണം. ഗ​വേ​ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​ത് ഹാ​ലി​യ​ക​ല ഒ​ബ്സ​ർ​വേ​റ്റ​റി ഹ​വാ​യ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സാ​ണ്.
ടെ​ല​സ്കോ​പ്പ് ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നു ചി​ന്ന​ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സോ​ഫ​റ്റ് വെ​യ​ർ പ​രി​ശീ​ല​ന​മാ​ണ് ആ​ദ്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച​ത്. തു​ട​ർ​ന്നു അ​മേ​രി​ക്ക​യി​ലെ ഹ​വാ​യ് ദ്വീ​പി​ലു​ള്ള നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഇ​വ​രു​ടെ പ​ഠ​ന​ത്തി​ന് ആ​ധാ​ര​മാ​ക്കി​യ​ത്. ആ​കാ​ശ​ത്തെ ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്തു​നി​ന്നു​ള്ള ടെ​ല​സ്കോ​പ്പ് ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ വി​ശ​ക​ല​നം ചെ​യ്ത​ത്. തു​ട​ർ​ന്നു ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​നു പ്രാ​ഥ​മി​ക അം​ഗീ​കാ​രം ല​ഭി​ക്കു​ക​യു​ണ്ടാ​യി.
ഐ​യൂ​ക്ക അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ രാ​ജ്യ​ത്താ​കെ​യു​ള്ള 17 ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ന്യൂ​മാ​ൻ കോ​ള​ജി​ലെ ഫി​സി​ക്സ് വി​ഭാ​ഗം. ഇ​തോ​ടൊ​പ്പം മെ​റ്റീ​രി​യ​ൽ സ​യ​ൻ​സി​ൽ ഗ​വേ​ഷ​ണ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ 2007 മു​ത​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്രം കൂ​ടി​യാ​ണ്.
കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ നി​ര​വ​ത്തി​നാ​ൽ, അ​ധ്യാ​പി​ക ഡോ. ​ബീ​ന മേ​രി ജോ​ണ്‍, വി​ദ്യാ​ർ​ഥി​ക​ളാ​യ വി. ​വി​ജ​യ​ല​ക്ഷ്മി, കെ.​എ​സ്. ശ്രു​തി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.