നാ​ളെ അ​വി​ശ്വാ​സം ന​ൽ​കി​യേ​ക്കും
Saturday, July 2, 2022 10:20 PM IST
നാ​ളെ ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജി​വ​യ്ക്കാ​തെ വ​ന്നാ​ൽ നാ​ളെ​ത്ത​ന്നെ അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് നീ​ക്കം. 2021 ഡി​സം​ബ​ർ 28ന് ​യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്ന് ഒ​ന്ന​ര വ​ർ​ഷം ബീ​നാ ജോ​ബി​യെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യാ​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷം കോ​ണ്‍​ഗ്ര​സ് ഐ ​പ​ക്ഷ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു കൗ​ണ്‍​സി​ല​റെ അ​ധ്യ​ക്ഷ​യാ​ക്കാ​നും തു​ട​ർ​ന്നു വ​രു​ന്ന ര​ണ്ടു വ​ർ​ഷം കോ​ണ്‍​ഗ്ര​സ് എ ​പ​ക്ഷ​ത്തു​ള്ള കൗ​ണ്‍​സി​ല​റെ ചെ​യ​ർ പേ​ഴ്സ​ണ്‍ ആ​ക്കാ​നു​മാ​യി​രു​ന്നു ധാ​ര​ണ.

അ​താ​ണ് ത​കി​ടം മ​റി​ഞ്ഞ​ത്. കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​ഡ്വ.​ഇ.​എം. ആ​ഗ​സ്തി, ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​ണി കു​ള​ന്പ​ള്ളി, ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ട​പെ​ട​ലോ​ടെ കീ​ഴ്മേ​ൽ മ​റി​ഞ്ഞി​രി​ക്കു​ന്ന​ത്.