സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
Wednesday, June 29, 2022 10:29 PM IST
തൊ​ടു​പു​ഴ: മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് തൊ​ഴി​ലി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും പ​ത്തു ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സേ​ഞ്ച് മു​ഖേ​ന​യു​ള്ള നി​യ​മ​ന​ങ്ങ​ളി​ല്‍ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി 2000 ഡി​സം​ബ​ര്‍ 31 വ​രെ തൊ​ടു​പു​ഴ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സേ​ഞ്ചി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഇ​തു തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ടി​യ​ന്ത​ര​മാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ഴ്‌​സ്

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സീ​നി​യ​ര്‍ ബ്യൂ​ട്ടി തെ​റാ​പ്പി​സ്റ്റ്, സ്മാ​ര്‍​ട്ട് ഫോ​ണ്‍ അ​സം​ബ്ലി ഓ​പ്പ​റേ​റ്റ​ര്‍ എ​ന്നീ കോ​ഴ്‌​സു​ക​ളാ​ണു​ള്ള​ത്. മൂ​ന്നു മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും തു​ട​ര്‍​പ​ഠ​ന​വും സൗ​ജ​ന്യ​മാ​ണ്. അ​പേ​ക്ഷ​ക​ര്‍ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും 18നും 35​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രും വാ​ര്‍​ഷി​ക​വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ത്ത കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​മാ​യി​രി​ക്ക​ണം. യ​ഥാ​ക്ര​മം എ​സ്എ​സ്എ​ല്‍​സി , പ്ല​സ്ടു എ​ന്നി​വ​യാ​ണ് വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത. അ​പേ​ക്ഷ​ക​ര്‍ ജൂ​ലൈ നാ​ലി​നു​ള്ളി​ല്‍ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ എ​ന്‍​യു​എ​ല്‍​എം സെ​ക്‌​ഷ​നി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 8137925567, 9747452973