50 കി​ലോ​ഗ്രാം പാ​ൻ മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Thursday, September 23, 2021 9:39 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പൊ​തു​മാ​ർ​ക്ക​റ്റി​ൽ എ​ക്സൈ​സ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 കി​ലോ​യോ​ളം പാ​ൻ​മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ ന​ട​ത്തു​ന്ന പ​ച്ച​ക്ക​റി - പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളി​ൽ​നി​ന്നാ​ണ് പാ​ൻ​മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പ​ച്ച​ക്ക​റി​യു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ചാ​ക്കു​ക​ൾ​ക്ക് അ​ടി​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് അ​തി​ർ​ത്തി ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. 20 രൂ​പ മു​ട​ക്കു​ള്ള ഒ​രു പാ​ക്ക​റ്റി​ന് നെ​ടു​ങ്ക​ണ്ട​ത്ത് 70 രൂ​പ മു​ത​ൽ 100 രൂ​പ വ​രെ വാ​ങ്ങി​യാ​ണ് പാ​ൻ​മ​സാ​ല വി​ൽ​ക്കു​ന്ന​ത്. എ​ക്സൈ​സ് സം​ഘം എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് വ്യാ​പാ​രി​ക​ൾ ക​ട​ക​ളി​ൽ​നി​ന്നും ഇ​റ​ങ്ങി​യോ​ടി.
മാ​ർ​ക്ക​റ്റി​ൽ വ്യാ​പ​ക​മാ​യി നി​രോ​ധി​ക്ക​പ്പെ​ട്ട പാ​ൻ​മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന​ധി​കൃ​ത വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
എ​ക്സൈ​സ് ഇ​ടു​ക്കി സ്പെ​ഷ​ൽ സ്ക്വാ​ഡ് സി​ഐ എ​സ്. സു​രേ​ഷ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ. സു​രേ​ഷ് ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്രി​ൻ​സ് ഏ​ബ്ര​ഹാം, ജോ​ഫി​ൻ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.