വാ​ങ്ങാ​ത്ത വാ​യ്പ പ​ലി​ശ​യ​ട​ക്കം തി​രി​ച്ച​ട​യ്ക്കാ​ൻ നോ​ട്ടീ​സ്
Monday, July 26, 2021 11:52 PM IST
രാ​ജ​കു​മാ​രി: വാ​ങ്ങാ​ത്ത വാ​യ്പ പ​ലി​ശ​യ​ട​ക്കം തി​രി​ച്ച​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ച​താ​യി ഗൃ​ഹ​നാ​ഥ​ന്‍റ പ​രാ​തി.
ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി എം.​കെ. ഷാ​ജി​യാ​ണ് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് രാ​ജ​കു​മാ​രി ശാ​ഖക്കെ​തി​രെ പ​രാ​തി​യു​മാ​യി അ​ടി​മാ​ലി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്‍റെ​യും അ​മ്മ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യു​ടെ പ​ട്ട​യം ഈ​ടു​വ​ച്ച് 1999 ൽ ​ഒ​ന്ന​ര ല​ക്ഷം രൂ​പ ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ എ​ടു​ത്തി​രു​ന്ന​താ​യി ഷാ​ജി പ​റ​യു​ന്നു .
2015 ൽ 2,45,000 ​രൂ​പ​യാ​യി വാ​യ്പ തു​ക വ​ർ​ധിപ്പി​ച്ച് ലോ​ണ്‍ പു​തു​ക്കി. ഇ​തി​നി​ടെ പ​ലി​ശ ഉ​ൾ​പ്പെ​ടെ മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ തി​രി​കെ അ​ട​ച്ചി​രു​ന്നു. താ​ന​റി​യാ​തെ മ​റ്റാ​രോ ര​ണ്ട് ല​ക്ഷം രൂ​പ അ​ധി​ക വാ​യ്പ എ​ടു​ത്ത​താ​യി ഷാ​ജി പ​റ​യു​ന്നു. ഇ​തി​ന്‍റെ പ​ലി​ശ ഉ​ൾ​പ്പെ​ടെ ഏ​ഴ​ര ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്നും ഷാ​ജി പ​റ​യു​ന്നു. കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജാ​ക്കാ​ട് പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
എ​ന്നാ​ൽ, ഷാ​ജി​യു​ടേ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​റി​യി​ച്ചു.