കോ​ള​പ്ര സ്കൂ​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷാ ച​ല​ഞ്ച് ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങി
Sunday, June 13, 2021 10:02 PM IST
കോ​ള​പ്ര: ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​ന ച​ല​ഞ്ച് -5 പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ 2019 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന പ​ദ്ധ​തി​യാ​ണ് ച​ല​ഞ്ച് 5. കു​ട്ടി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ കൂ​ടു​ത​ൽ പ​രി​ജ്ഞാ​നം ന​ൽ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യം. ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ൾ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇം​ഗ്ലീ​ഷ് ഭാ​ഷ മി​ക​വ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.
ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​ഡി​ഇ വി.​എ.​ശ​ശീ​ന്ദ്ര വ്യാ​സ്, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. ബി​നു​മോ​ൻ, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. ഷി​യാ​സ്, എ​ഇ​ഒ കെ.​വി. രാ​ജു, ബി​പി​ഓ മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്.​ഷാ​ലി​മോ​ൾ, അ​ധ്യാ​പി​ക ഗ്രി​ഷ് കെ.​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.