വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​വാ​തെ അ​ധി​കൃ​ത​ർ
Friday, May 7, 2021 10:16 PM IST
ഉ​പ്പു​ത​റ: വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ അ​ധി​കൃ​ത​ർ വ​ല​യു​ന്നു. ശ​രി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നെ​ത്തു​ന്ന​ത് സം​ഘ​ർ​ഷ​ത്തി​നു​വ​രെ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഹൈ​റേ​ഞ്ചി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ശേ​ഷം വാ​ക്സി​നെ​ത്തു​ന്ന​തി​നു ത​ലേ​ദി​വ​സം ഷെ​ഡ്യൂ​ൾ​ചെ​യ്ത് ല​ഭി​ക്കു​ന്ന മെ​സേ​ജു​മാ​യാ​ണ് എ​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഷെ​ഡ്യൂ​ൾ ചെ​യ്യാ​തെ​യാ​ണ് പ​ല​രും വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്നു​ക​രു​തി എ​ത്തു​ന്ന​ത്. 40 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കേ​ണ്ട സ്ഥാ​ന​ത്ത് നൂ​റും അ​തി​ല​ധി​ക​വും ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

വ​ൻ​തു​ക വാ​ഹ​ന കൂ​ലി കൊ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ഴി​യു​ന്പോ​ൾ വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. ഇ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​ത്തി​നും ഇ​ട​യാ​ക്കു​ന്നു. ഇ​താ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ തി​ര​ക്കി​ന് ഒ​രു കാ​ര​ണം.

മ​റ്റൊ​ന്ന് ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട​വ​ർ സ്പോ​ർ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. 100 പേ​ർ​ക്ക് വാ​ക്സി​നെ​ത്തു​ന്പോ​ൾ ഇ​തി​ൽ 10 ശ​ത​മാ​നം ഒ​ന്നാം ഘ​ട്ട​മു​ള്ള​വ​ർ​ക്ക് നീ​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ക്കി​യാ​ണ്് ര​ണ്ടാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ക. എ​ന്നാ​ൽ 80-നു​പ​ക​രം 500-ല​ധി​കം ആ​ളു​ക​ളാ​ണ് വാ​ക്സി​ൻ എ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​ത്. ഇ​ത് പ​ല ദി​വ​സ​ങ്ങ​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​യ​ന്ത്ര​ണ​ത്തി​നു ക​ഴി​യാ​തെ​വ​രും. പോ​ലീ​സാ​ണ് ഇ​പ്പോ​ൾ വാ​ക്സി​നേ​ഷ​നും നി​യ​ന്ത്രി​ക്കു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം ഷെ​ഡ്യൂ​ൾ ചെ​യ്യ​ണ​മെ​ന്ന് പ​ല​ർ​ക്കും അ​റി​വി​ല്ല. നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ര​ണ്ടാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ​കാ​രെ​ത്തു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കോ​വി​ഡ് മാ​ന​ദ​ണ്ഡം കാ​റ്റി​ൽ​പ​റ​ത്തി ക്യൂ​നി​ൽ​ക്കു​ന്ന​തും ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

പീ​രു​മേ​ട്: മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ വാ​ക്സി​ൻ വി​ത​ര​ണം; വ​ണ്ടി​പ്പെ​രി​യാ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഒ​രു​മി​ച്ചെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്ന​ത് ഇ​രു​ന്നോ​റോ​ളം ആ​ളു​ക​ൾ. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്ന​തി​നു​ശേ​ഷം ആ​ളു​ക​ൾ നി​രാ​ശ​രാ​യി മ​ട​ങ്ങി. ദി​വ​സേ​ന 250 പേ​ർ​ക്ക് വാ​ക്സി​നെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​പ്പോ​ൾ ഓ​രോ​രു​ത്ത​ർ​ക്കും സ​മ​യ സ്ലോ​ട്ടു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​ളു​ക​ളു​ടെ ആ​വ​ശ്യം.

വ​ണ്ടി​പ്പെ​രി​യാ​ർ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യ​തി​നാ​ലും മി​നി ലോ​ക് ഡൗ​ണ്‍ നി​ല​വി​ലു​ള്ള​തി​നാ​ലും ക​ട​ക​ൾ തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നു​മാ​യി കാ​ത്തു​നി​ന്ന​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി. സ​മീ​പ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ കാ​ത്തു നി​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ച്ചു​ന​ല്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നൂ​റോ​ളം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്ത വ​ണ്ടി​പ്പെ​രി​യാ​റി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ത്ര​യും​പേ​ർ ഒ​രു​മി​ച്ചു​കൂ​ടി​യ​ത് ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്ന​താ​ണ്.