പോ​സ്റ്റ് ഓ​ഫീ​സ് മാ​റ്റം: പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​തം
Thursday, May 6, 2021 9:42 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം പോ​സ്റ്റ് ഓ​ഫീ​സ് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു വ​രു​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പോ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മു​ത​ല​ക്കോ​ട​ത്ത് പ​ള്ളി കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സി​ന് നി​യ​മാ​നു​സൃ​തം വാ​ട​ക പു​തു​ക്കി നി​ശ്ച​യി​ക്കു​ക​യും ടെ​ൻ​ഡ​ർ വി​ളി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ വാ​ട​ക​യ്ക്ക് മു​റി​ക​ൾ ന​ൽ​കാ​ൻ കെ​ട്ടി​ട ഉ​ട​മ​ക​ൾ സ​മ്മ​തം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി സ്ക്വ​യ​ർ മീ​റ്റ​റി​ന് ര​ണ്ട് രൂ​പ​യി​ൽ താ​ഴെ​യാ​ണ് വാ​ട​ക ഈ​ടാ​ക്കി പ​ള്ളി കെ​ട്ടി​ടം ന​ൽ​കി​യി​ട്ടു​ള്ള​ത്.
ഇ​വി​ടു​ത്തെ പോ​സ്റ്റ് ഓ​ഫീ​സ്, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ ബാ​ങ്കു​ക​ൾ മു​ത​ലാ​യ​വ ഇ​വി​ടെ നി​ന്നും മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ നി​ക്ഷി​പ്ത താ​ത്പ​ര്യം വ​ച്ചാ​ണെ​ന്ന് പ​ള്ളി ട്ര​സ്റ്റി​മാ​ർ അ​റി​യി​ച്ചു.
മു​ത​ല​ക്കോ​ട​ത്തി​ന്‍റെ വി​ക​സ​നം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് ചി​ല​ർ നു​ണ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. കെ​ട്ടി​ടം നി​ർ​മി​ച്ച് പ്ര​ദേ​ശ​ത്തെ വി​ക​സ​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത് ആ​രം​ഭി​ച്ച പോ​സ്റ്റ് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഇ​വി​ടെ നി​ല നി​ർ​ത്തു​ന്ന​തി​ന് ഇ​ട​വ​ക​യും നാ​ട്ടു​കാ​രും പൂ​ർ​ണ പി​ന്തു​ണ വാ​ഗ​ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
ചി​ല​ർ ന​ട​ത്തു​ന്ന ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും പ​ള്ളി കാ​ര്യാ​ല​യം അ​റി​യി​ച്ചു.