വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി​രൂ​പ​ത പ്രാ​ർ​ഥ​നാ​ദി​നം
Wednesday, May 5, 2021 10:05 PM IST
ക​രി​ന്പ​ൻ: കോ​വി​ഡ് മ​ഹാ​മാ​രി അ​നു​ദി​നം ജ​ന​ജീ​വി​ത​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നാ​ളെ കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ്രാ​ർ​ഥ​നാദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി രൂ​പ​ത​യും രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കും.
രാ​വി​ലെ എ​ട്ടി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന​യ്ക്ക് രൂ​പ​ത​യി​ലെ വി​വി​ധ സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം​ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​രു​ണ​യു​ടെ ജ​പ​മാ​ല​യ്ക്ക് മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് നേ​തൃ​ത്വം​ന​ൽ​കും.
രാ​ത്രി ഏ​ഴു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള സ​മാ​പ​ന പ്രാ​ർ​ഥ​ന ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ന​യി​ക്കും. സൂം ​ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടേ​യും രൂ​പ​ത യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യും പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
രാ​ത്രി ഏ​ഴു​മു​ത​ൽ ഇ​ടു​ക്കി വി​ഷ​ൻ, മീ​ഡി​യ നെ​റ്റ് തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളും സം​പ്രേ​ഷ​ണം​ചെ​യ്യും.