സ്റ്റോ​ക്ക് തീ​ർ​ന്നു ! കോ​വി​ഡ് വാ​ക്സി​നാ​യി കാത്തിരിപ്പ്
Saturday, April 17, 2021 10:49 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വാ​ക്സി​ന്‍റെ സ്റ്റോ​ക്ക് ജി​ല്ല​യി​ൽ തീ​ർ​ന്ന​തോ​ടെ വാ​ക്സി​നേ​ഷ​നാ​യി ആ​ളു​ക​ളു​ടെ കാ​ത്തി​രി​പ്പ്. ജി​ല്ല​യി​ൽ ആ​കെ 57 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഉ​ള്ള​തി​ൽ ഇ​ന്ന​ലെ 11 സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ന്ന​ത്. ഇ​തി​ൽ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും രാ​വി​ലെ ഏ​താ​നും​പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​തോ​ടെ നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് തീ​ർ​ന്നു. പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ര​ണ്ടാം​ഘ​ട്ട വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നു​ൾ​പ്പെ​ടെ ആ​ളു​ക​ൾ എ​ത്തി​യെ​ങ്കി​ലും നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി​വ​ന്നു. കോ​വി​ഡ് വ്യാ​പ​നം ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മു​ട്ടം, നെ​ടു​ങ്ക​ണ്ടം, മ​റ​യൂ​ർ, ദേ​വി​യാ​ർ കോ​ള​നി, ചി​ത്തി​ര​പു​രം, ക​രു​ണാ​പു​രം, കു​ട​യ​ത്തൂ​ർ, ചെ​ന്പ​ക​പ്പാ​റ തു​ട​ങ്ങി​യ പി​എ​ച്ച്സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ ഏ​താ​നും ഡോ​സ് വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത്. 3050 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ വാ​ക്സി​ൻ ന​ൽ​കി​യ​ത്. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും. ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും ര​ണ്ടാം​ഘ​ട്ടം എ​ടു​ക്കാ​നാ​യി​ല്ല.
ഇ​ന്ന​ലെ രാ​ത്രി വൈ​കി കൊ​ച്ചി​യി​ൽ വാ​ക്സി​ൻ എ​ത്തി. 50000 ഡോ​സ് വാ​ക്സി​നാ​ണ് എ​ത്തി​യ​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ ദി​വ​സേ​ന 40000 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ത്ര ഡോ​സ് വാ​ക്സി​ൻ ജി​ല്ല​യി​ലേ​ക്ക് ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ ദി​വ​സേ​ന 40000 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ ഇ​വി​ടെ​യെ​ത്തു​ന്ന വാ​ക്സി​നി​ൽ​നി​ന്ന് ഇ​ടു​ക്കി​ക്ക് പു​റ​മെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലേ​ക്കു​ള്ള ഡോ​സും ന​ൽ​ക​ണം. 5000 ഡോ​സ് വാ​ക്സി​ൻ ഇ​ന്ന് ജി​ല്ലാ സ്റ്റോ​റി​ലേ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ത് ല​ഭി​ച്ചാ​ൽ നാ​ളെ 36 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ ന​ൽ​കാ​നാ​വും. ഒ​രു​ദി​വ​സം 10000 ഡോ​സ് വാ​ക്സി​നാ​ണ് ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്.