ലി​ജി​സാ​റി​നു ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ച് ആയിരങ്ങൾ
Friday, March 5, 2021 10:10 PM IST
നെ​ടു​ങ്ക​ണ്ടം: അ​പ​ക​ട​ത്തി​ൽ മ​രി​ച്ച് നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ലി​ജി വ​ർ​ഗീ​സി​ന് ആ​യി​ര​ങ്ങ​ൾ ആ​ദ​രാ​ജ്ഞ​ലി​ക​ൾ​അ​ർ​പ്പി​ച്ചു. ഇ​ര​ട്ട​യാ​റി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ജോ​ലി​ക​ൾ​ക്കി​ടെ മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ മ​രം ദേ​ഹ​ത്തേ​ക്ക് പ​തി​ച്ചാ​ണ് ര​ണ്ടി​ന് അ​ദ്ദേ​ഹം മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ര​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ സ്കൂ​ൾ മു​റ്റ​ത്ത് എ​ത്തി​ച്ചേ​ർ​ന്നു.

സ്കൂ​ളി​ൽ ന​ട​ന്ന പ്രാ​ർ​ത്ഥ​ന​ക​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് ശൗ​ര്യാം​കു​ഴി, പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ജോ​ണ്‍ ചേ​നം​ചി​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ലി​ജി വ​ർ​ഗീ​സ് പ്ര​സി​ഡ​ന്‍റാ​യു​ള്ള റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ത്ത​ര​യോ​ടെ മൃ​ത​ദേ​ഹം എ​ഴു​കും​വ​യ​ലി​ലെ സ്വ​വ​സ​തി​യി​ലെ​ത്തി​ച്ച​പ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ലി​ജി​സാ​റി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി​യ​ത്.

വൈ​കു​ന്നേ​രം നാ​ലോ​ടെ വീ​ട്ടി​ൽ ആ​രം​ഭി​ച്ച സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ടു​ക്കി രൂ​പ​ത മു​ൻ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ, ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി. ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കെ​പി​എ​സ്ടി​യു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. അ​ജി​ത്കു​മാ​ർ, എം. ​സ​ലാ​ഹു​ദ്ദീ​ൻ, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശോ​ഭ​നാ വി​ജ​യ​ൻ, ജി​ൻ​സ​ണ്‍ വ​ർ​ക്കി പു​ളി​യം​കു​ന്നേ​ൽ, ഇ.​എം. ആ​ഗ​സ്തി, എം.​എ​ൻ. ഗോ​പി, സേ​നാ​പ​തി വേ​ണു തു​ട​ങ്ങി പ്ര​മു​ഖ​രും പ​ള്ളി​യി​ലെ​ത്തി ആ​ദ​രാ​ജ്ഞ​ലി​ക​ൾ അർ​പ്പി​ച്ചു.