ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം അ​ടു​ത്ത​വ​ർ​ഷം ആ​രം​ഭി​ക്കും
Saturday, January 16, 2021 10:33 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മൂ​ല​മ​റ്റം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ താ​ത്ക്കാ​ലി​ക​മാ​യി ആ​രം​ഭി​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ൽ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​രി​ങ്കു​ന്നം വി​ല്ലേ​ജി​ലെ മ്രാ​ല​യി​ൽ സ്കൂ​ളി​നു​വേ​ണ്ടി ക​ണ്ടെ​ത്തി​യ 12 ഏ​ക്ക​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ആ​രം​ഭി​ച്ചു. സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും കെ​ട്ടി​ട നി​ർ​മാ​ണ​വും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് നി​ർ​വാ​ഹ​ക സ​മി​തി​യേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ജി​എ​സ്ടി അ​സി. ക​മ്മി​ഷ​ണ​ർ ബി​ജു പോ​ൾ അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ സ​മി​തി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. റ​ബ​ർ ബോ​ർ​ഡി​ലെ നൈ​സി തോ​മ​സാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. സ​ർ​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ബി​ജു സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​സ്.​രാ​ജേ​ഷ്, രാ​ജേ​ഷ് ബേ​ബി, വി.​കെ.​സാ​ജ​ൻ, വി.​സി.​അ​ജേ​ഷ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ്, മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ, തൊ​ടു​പു​ഴ ത​ഹ​സീ​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.