കെ​എ​​എ​​സ്: ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക​​രെ വി​​ല​​ക്കി​​യ കേ​​സി​​ൽ സ​​ർ​​ക്കാ​​രി​​നു തി​​രി​​ച്ച​​ടി
Wednesday, November 25, 2020 10:03 PM IST
ച​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക​​രെ വി​​ല​​ക്കി​​യ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​ക്ക് സു​​പ്രീം​കോ​​ട​​തി​​യി​​ലും തി​​രി​​ച്ച​​ടി. സ്ട്രീം ​​മൂ​​ന്ന് പ്ര​​കാ​​രം ഗ​​സ​​റ്റ​​ഡ് ത​​സ്തി​​ക​​യി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്കു സം​​വ​​ര​​ണം ചെ​​യ്ത ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​ൽ​നി​​ന്നു ഹ​​യ​​ർ സെ​​ക്ക​​ൻ​ഡ​​റി സീ​​നി​​യ​​ർ അ​​ധ്യാ​​പ​​ക​​രെ സ​​ർ​​ക്കാ​​ർ വി​​ല​​ക്കി​​യി​​രു​​ന്നു. ഇ​​തി​​നെ​​തി​​രെ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​നി​​ൽ എം.​ ​ജോ​​ർ​​ജ് സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ച ഹൈ​​ക്കോ​​ട​​തി അ​​ധ്യാ​​പ​​ക​​രെ വി​​ല​​ക്കി​​യ ന​​ട​​പ​​ടി ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​വും വി​​വേ​​ച​​നാ​പ​​ര​​വു​​മാ​​ണെ​​ന്ന് വി​​ധി​​ച്ചി​​രു​​ന്നു.

ഈ ​​വി​​ധി ന​​ട​​പ്പാ​​ക്കി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക​​ർ​​ക്കു​കൂ​​ടി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​തി​​ന് അ​​വ​​സ​​രം ന​​ൽ​​കു​​ന്ന​​തി​​നു പ​​ക​​രം സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ൻ​​തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കാ​​ൻ സു​​പ്രീം​കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ അ​​പ്പീ​​ലാ​​ണ് ത​​ള്ളി​​യ​​ത്. തു​​ല്യ​​നീ​​തി​ നി​​ഷേ​​ധം ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​ണെ​​ന്ന ഹൈ​​ക്കോ​​ട​​തി വി​​ധി ശ​​രി​​വ​​ച്ചാ​​ണ് സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ അ​​പ്പീ​​ൽ സു​​പ്രീം​​കോ​​ട​​തി​​യും ത​​ള്ളി​​യ​​ത്.
2018ലെ ​​കെ​എ​​എ​​സ് നി​​യ​​മ​​പ്ര​​കാ​​രം സ്ട്രീം ​​മൂ​​ന്നി​​ൽ ഗ​​സ​​റ്റ​​ഡ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്ത ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് ഭ​​ര​​ണ​​പ​​രി​​ച​​യ​​മി​​ല്ല എ​​ന്ന കാ​​ര​​ണം പ​​റ​​ഞ്ഞാ​​ണ് വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ പ്ര​​ത്യേ​​ക ഭേ​​ദ​​ഗ​​തി വ​​രു​​ത്തി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക​​രെ ത​​ഴ​​ഞ്ഞ​​ത്. ഈ ​​തീ​​രു​​മാ​​നം ചോ​​ദ്യം ചെ​​യ്ത് എ​​ച്ച്എ​​സ്എ​​സ്ടി​എ ​അ​​ട​​ക്ക​​മു​​ള്ള ക​​ക്ഷി​​ക​​ൾ കേ​​ര​​ളാ അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ട്രൈ​​ബ്യൂ​​ണ​​ലി​​നെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തേ​​ണ്ടെ​​ന്ന വി​​ധി​​യാ​​ണ് ഉ​​ണ്ടാ​​യ​​ത്. തു​​ട​​ർ​​ന്നാ​​ണ് പ​​രാ​​തി​​ക്കാ​​ർ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​നെ സ​​മീ​​പി​​ച്ച​​ത്.

നി​​ല​​വി​​ലെ പ​​രീ​​ക്ഷ​​യ്ക്ക് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക​​രെ പ​​രി​​ഗ​​ണി​​ക്കാ​​തെ അ​​ടു​​ത്ത വി​​ജ്ഞാ​​പ​​നം മു​​ത​​ൽ പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്ന നി​​ല​​പാ​​ടാ​​ണ് സ​​ർ​​ക്കാ​​ർ കോ​​ട​​തി​​യി​​ൽ സ്വീ​​ക​​രി​​ച്ച​​ത്. നി​​ല​​വി​​ലെ വി​​ജ്ഞാ​​പ​​ന​​പ്ര​​കാ​​രം ത​​ന്നെ അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​രീ​​ക്ഷ എ​​ഴു​​താ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​ര ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്ക​​ണ​​മെ​​ന്ന് എ​​ച്ച്എ​​സ്എ​​സ്ടി​​എ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​നി​​ൽ എം. ​​ജോ​​ർ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.