കാപ്പാ നിയമലംഘനം: രണ്ടുപേർ റിമാൻഡിൽ
1542213
Sunday, April 13, 2025 4:52 AM IST
കോട്ടയം: കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് മണിമലയിലും ഈരാറ്റുപേട്ടയിലുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ മൂത്തേടത്ത് സന്ദീപ് തോമസ് (33), ഈരാറ്റുപേട്ട മുരിക്കോലി കുന്നുംപുറത്ത് മനാഫ് (കുഞ്ഞി) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.