പ​രു​മ​ല സെ​മി​നാ​രി പാ​ട​ശേ​ഖ​രം ക​തി​ര​ണി​യും
Monday, November 30, 2020 10:16 PM IST
മാ​ന്നാ​ർ: കാ​ൽ​നൂ​റ്റാ​ണ്ടാ​യി ത​രി​ശു​കി​ട​ന്ന പ​രു​മ​ല സെ​മി​നാ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ വീ​ണ്ടും നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കു​ന്നു. പോ​ള​യും ജ​ല​സ​സ്യ​ങ്ങ​ളും വ​ള​ർ​ന്നു കി​ട​ന്നി​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ന്ന​ലെ ട്രാ​ക്ട​ർ ഇ​റ​ക്കി പാ​ടം ഒ​രു​ക്കി. ക​ട​പ്ര കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നെ​ൽ​കൃ​ഷി തു​ട​ങ്ങു​ന്ന​ത്.

പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉദ്ഘാ​ട​നം ചെ​യ്തു. ക​ട​പ്ര പ​ഞ്ചാ​യ​ത്ത് കൃ​ഷി​ ഓ​ഫീ​സ​ർ റോ​യി ഐ​സ​ക് വ​ർ​ഗീ​സ്, അ​സി. കൃ​ഷി ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​ർ, പ​രു​മ​ല സെ​മി​നാ​രി കൗ​ണ്‍​സി​ൽ അം​ഗം ജി. ​ഉ​മ്മ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഈമാ​സം ര​ണ്ടാം വാ​ര​ത്തി​ൽ വി​ത​യ്ക്കാ​ൻ ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ന്നുവ​രു​ന്ന​ത്.