ചെ​ത്തു​തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ​നി​ന്നു വീ​ണു​ മ​രി​ച്ചു
Wednesday, November 25, 2020 6:12 PM IST
ചേ​ർ​ത്ത​ല: ചെ​ത്തു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി തെ​ങ്ങി​നു​മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. ന​ഗ​ര​സ​ഭ 26-ാം വാ​ർ​ഡ് വ​ല്ലേ​വെ​ളി മു​ര​ളീ​ധ​ര​ൻ (ഉ​ണ്ണ​പ്പ​ൻ-65) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​രം തെ​ങ്ങി​ൻ​തോ​പ്പി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. പരിക്കേറ്റ മു​ര​ളീ​ധ​ര​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​തി​ക. മ​ക​ൻ: കൈ​ലാ​സ്.