ലോ​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു
Saturday, November 21, 2020 10:25 PM IST
ചേ​ർ​ത്ത​ല: ജ​ലം സം​ര​ക്ഷി​ക്കു, ജീ​വ​ൻ സം​ര​ക്ഷി​ക്കു എ​ന്ന മു​ദ്ര​വാ​ഖ്യം ഉ​യ​ർ​ത്തി കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു. അ​ർ​ത്തു​ങ്ക​ൽ സി​ഇ​ഡി​എ​സ് ഹാ​ളി​ൽ ജി​ല്ലാ ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ പൊ​ള്ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ കേ​ര​ള മ​ൽ​സ്യ​ലേ​ല​വും ഗു​ണ​നി​ല​വാ​ര പ​രി​പാ​ല​ന ബി​ല്ല് ച​ർ​ച്ച​ചെ​യ്തു. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത പ്ര​കൃ​തി​ക്ഷോ​ഭ അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ല്കി​ല്ലെ​ന്ന സാ​മു​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റു​ന്ന നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേധം സ​മ്മേ​ള​നം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു അ​ശ്ര​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ത​ന്പി ക​ല്ലു​പു​ര​യ്ക്ക​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ദി​ന സ​ന്ദേ​ശം ന​ൽ​കി.