ജി​ല്ല​യി​ലെ മെ​ഗാ ഫു​ഡ് പാ​ർ​ക്ക് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു
Wednesday, October 28, 2020 10:50 PM IST
ആ​ല​പ്പു​ഴ: സ​മു​ദ്രോ​ത്പ​ന്ന സം​സ്ക​ര​ണ വി​പ​ണ​ന മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കാ​നാ​യി ജി​ല്ല​യി​ലെ മെ​ഗാ സീ ​ഫു​ഡ് പാ​ർ​ക്ക് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. 128 കോ​ടി രൂ​പ ചെ​ല​വി​ൽ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ നി​ർ​മി​ക്കു​ന്ന പാ​ർ​ക്കി​ന്‍റെ ഭൂ​രി​ഭാ​ഗം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി. പാ​ർ​ക്ക് പൂർ​ണ സ​ജ്ജ​മാ​കു​ന്ന​തോ​ടെ ആ​യി​ര​ത്തി​ൽ പ​രം ആ​ളു​ക​ൾ​ക്ക് നേ​രി​ട്ടും പ​രോ​ക്ഷ​മാ​യി ധാ​രാ​ളം പേ​ർ​ക്കും തൊ​ഴി​ൽ ല​ഭി​ക്കും.

തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ 68 ഏ​ക്ക​റി​ലാ​ണ് പാ​ർ​ക്ക്. പ​ദ്ധ​തി​യു​ടെ അ​ടു​ത്തഘ​ട്ട​ത്തി​ൽ 16 ഏ​ക്ക​ർ സ്ഥ​ലംകൂ​ടി ഏ​റ്റെ​ടു​ക്കും. മൊ​ത്തം തു​ക​യി​ൽ 72 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രും 50 കോ​ടി രൂ​പ കേ​ന്ദ്രസ​ർ​ക്കാ​രു​മാ​ണ് മു​ട​ക്കു​ന്ന​ത്. ബാ​ക്കി തു​ക ബാ​ങ്ക് വാ​യ്പ വ​ഴി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഭ​ക്ഷ്യ​സം​സ്ക​ര​ണ​ത്തി​നാ​യി സം​രം​ഭ​ക​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം പാ​ർ​ക്കി​ൽ സ​ജ്ജ​മാ​ക്കി വ​രി​ക​യാ​ണ്. ഗോ​ഡൗ​ണ്‍, കോ​ൾ​ഡ് സ്റ്റോ​റേ​ജ്, ഡീ​പ് ഫ്രീ​സ്, ഡി​ബോ​ണി​ംഗ് സെ​ന്‍റ​ർ, പാ​ർ​ക്കി​ംഗ് സൗ​ക​ര്യം, ശു​ദ്ധ​ജ​ലം, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ്, റോ​ഡ്, വ്യ​വ​സാ​യി​ക​ൾ​ക്ക് വാ​ട​ക​യ്ക്ക് എ​ടു​ക്കാ​വു​ന്ന കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ മൂ​ന്ന് സ​മു​ദ്രോ​ത്പ​ന്ന ക​ന്പ​നി​യും ഒ​രു ഡ്രൈ ​ഫു​ഡ് ക​ന്പ​നി​യും ഫു​ഡ് പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​രം​ഭ​ക​ർ​ക്ക് പാ​ർ​ക്കി​ൽ 30 വ​ർ​ഷ​ത്തെ പാ​ട്ട​വ്യ​വ​സ്ഥ​യി​ലാ​ണ് ഭൂ​മി ന​ൽ​കു​ന്ന​ത്. 28 പ്ലോ​ട്ടു​ക​ൾ ഇ​പ്പോ​ൾത​ന്നെ വി​വി​ധ സം​രം​ഭ​ക​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഭ​ക്ഷ്യസം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​കും മെ​ഗാ ഫു​ഡ് പാ​ർ​ക്കി​ൽ ഉ​ണ്ടാ​വു​ക.