ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Friday, September 25, 2020 9:57 PM IST
ചെ​ങ്ങ​ന്നൂ​ർ:​ എംസി ​റോ​ഡി​ൽ മ​ഴു​ക്കീ​ർ പ്രാ​വി​ൻകൂ​ട് പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം റോ​ഡ​പ​ക​ടം. ഡ്രൈ​വ​ർ അ​ട​ക്കം നാലു പേ​ർ​ക്ക് പ​രി​ക്ക് . നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​റ്റൂ​ർ ത​ല​യാ​ർ ക​ല്ലൂ​രേ​ത്ത് ജ​യ​കു​മാ​രി (50), മ​ക​ൻ ഉ​ല്ലാ​സ്, ഉ​ല്ലാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ, ഷോ​ണ്‍ മാ​ത്യു, ഗോ​കു​ൽ എ​ന്നി​വ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ല്ലാ​സാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ കു​റ്റൂ​ർ ഭാ​ഗ​ത്തുനി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​ർ എ​തി​ർദി​ശ​യി​ൽ വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് മ​ത്സ്യലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ ഒ​രു വ​ശ​വും ട​യ​റും ത​ക​ർ​ന്നി​ട്ടു​ണ്ട്.പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​രെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡ്രൈ​വ​ർ ഉ​ല്ലാ​സി​ന് ത​ല​യ്ക്ക് പ​രി​ക്കു​ണ്ട്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം എംസി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​വി​വ​രം ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ വി​ളി​ച്ചറി​യി​ച്ചി​ട്ടും പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് ഏ​റെ താ​മ​സി​ച്ചാ​ണെ​ത്തി​യ​ത് എ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നു.