സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു
Wednesday, September 23, 2020 10:20 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി 50 ശ​ത​മാ​നം ഗ്രാ​ന്‍റോടുകൂ​ടി സെ​ക്വ​യ​ർ മെ​ഷ്, ഹോ​ളോ​ഗ്രാ​ഫി​ക് ര​ജി​സ്ട്രേ​ഷ​ൻ പ്ലേ​റ്റ്സ്, വെ​സ​ൽ മോ​ണി​ട്ട​റിം​ഗ് സി​സ്റ്റം എ​ന്നി​വ യ​ന്ത്ര​വ​ത്കൃ​ത യാ​ന​ങ്ങ​ൾ​ക്കും 75 ശ​ത​മാ​നം ഗ്രാ​ന്‍റോടു​കൂ​ടി ഡി​എ​റ്റി, വി​എ​ച്ച്എ​ഫ്, മ​റൈ​ൻ റേ​ഡി​യോ, ജി​പി​എ​സ് എ​ന്നീ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ര​ന്പ​രാ​ഗ​ത യാ​ന​ങ്ങ​ൾ​ക്കും ഫി​ഷ​റീ​സ് വ​കു​പ്പ് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നു.

വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ഫോ​മും മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സു​ക​ൾ, ജി​ല്ലാ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0477 2251103.