നെ​ല്ലി​ന്‍റെ സം​ഭ​ര​ണവി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Thursday, September 17, 2020 10:06 PM IST
ആ​ല​പ്പു​ഴ: നെ​ല്ലും സം​ഭ​ര​ണം വ​രെ ല​ഭി​ക്കു​ന്ന സ​ബ്സി​ഡി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഏ​കീ​ക​രി​ച്ച് ഏ​ക​മു​ഖ സ​ബ്സി​ഡി​യാ​യി അ​തതു പ്ര​ദേ​ശ​ത്തെ കൃ​ഷി​ഭ​വ​ൻ മു​ഖേ​ന വി​ത​ര​ണം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉത്പാ​ദ​ന​ച്ചെ​ല​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല നി​ശ്ച​യി​ക്ക​ണം. നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല 30 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി ക​ല്ലു​പാ​ത്ര, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട്, ജോ​മോ​ൻ കു​മ​ര​കം, ജോ ​നെ​ടു​ങ്ങാ​ട്, രാ​ജ​ൻ​ വേ​ങ്ങ​ര, ഇ. ​ഷാ​ബ്ദീ​ൻ, കെ. ​പ​ര​മേ​ശ്വ​ര​ൻ, വ​ർ​ഗീ​സ് ജോ​സ​ഫ്, പി.​റ്റി. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.