ഡാ​ണാ​പ്പ​ടി മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Tuesday, July 7, 2020 10:54 PM IST
ഹ​രി​പ്പാ​ട്: മ​ലി​ന​ജ​ലം കെ​ട്ടിക്കിട ന്നു വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ണാ​പ്പ​ടി മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച്യാവ​സ്ഥ പ​രി​ഹ​രി​ച്ച് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​ഗി​മോ​ൾ​ക്ക് ഹ​രി​പ്പാ​ട് ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഡി. ​ശ്രീ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി.
സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലായി പ​രി​സ​ര ശു​ചീ​ക​ര​ണ​ം നടത്ത​ണ​മെ​ന്നും മ​ത്സ്യ​മാർക്കറ്റിലേക്കു മത്സ്യ വ്യാ​പാ​രം മാ​റ്റ​ണ​മെ​ന്നും മാ​ർ​ക്ക​റ്റി​ലെ ഓ​ട​യു​ടേ​യും ടാ​ങ്കി​ന്‍റെ​യും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​നക്ഷ​മ​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
മാ​ർ​ക്ക​റ്റി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​പ​യോ​ഗയോഗ്യമാക്ക​ണ​മെ​ന്നും മാ​ർ​ക്ക​റ്റി​ൽ നി​ന്നും തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കുന്നതു തടയ​ണ​മെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ടു മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ർ​ത്തി​ക​പ്പ​ള്ളി, ഡാ​ണാ​പ്പ​ടി തോ​ട്ടി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് ഡാ​ണാ​പ്പ​ടി​യി​ൽ എ​ത്തി​യ​ത്.
അ​ഭി​ഭാ​ഷ​ക​രാ​യ വി. ​ഷു​ക്കൂ​ർ, സ​ന്തോ​ഷ്കു​മാ​ര​ൻ ത​ന്പി, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​ഗി​മോ​ൾ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.