കോവിഡിനെതി​രേ സേ​വ​നസ​ന്ന​ദ്ധ​രാ​യി പ​രി​ര​ക്ഷാ കൗ​ണ്‍​സി​ല​ർ​മാ​രും
Thursday, May 21, 2020 10:16 PM IST
ആ​ല​പ്പു​ഴ: മാ​ന​സി​ക സ​മ്മ​ർ​ദം ഏ​റു​ന്ന കൊ​റോ​ണ​ക്കാ​ല​ത്ത് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ​രി​ര​ക്ഷാ കൗ​ണ്‍​സി​ല​ർ​മാ​രും(​ഡി​എം​എ​ച്ച്പി കൗ​ണ്‍​സി​ലേ​ഴ്സ്). സൈ​ക്കോ സോ​ഷ്യ​ൽ ഇ​ട​പെ​ട​ലു​ക​ൾ, കൗ​ണ്‍​സ​ലിം​ഗ്, സൈ​ക്കോ എ​ജ്യൂ​ക്കേ​ഷ​ൻ, മാ​ന​സി​ക സ​മ്മ​ർ​ദം അ​ക​റ്റാ​നു​ള്ള ഹെ​ൽ​പ്‌ലൈ​ൻ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. എ​ട്ടു കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ​ജീ​വ​മാ​യി ടെ​ലി കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്ന​ത്.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​മാ​ണ് ഇ​വ​രു​ടെ സേ​വ​ന​ത്തി​ൽ ഏ​റി​യ​പ​ങ്കും ല​ഭ്യ​മാ​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രാ​യ റ​ഫീ​ഖും സി.​ജെ. ഇ​ന്ദു​വും സ​ഹാ​യ​വു​മാ​യി ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ഇ​തു​വ​രെ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​ഞ്ഞ 7250 പേ​ർ​ക്ക് ഇ​വ​ർ കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തി.