പാ​ര​ന്പ​ര്യ അ​നു​ഷ്ഠാ​ന രൂ​പ​ങ്ങ​ളു​ടെ ആ​ത്മീ​യ സം​ഗ​മം
Thursday, February 27, 2020 11:03 PM IST
ആ​ല​പ്പു​ഴ: ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​ൽ വ​ലി​യ നോ​ന്പു​കാ​ല പാ​ര​ന്പ​ര്യ അ​നു​ഷ്ഠാ​ന രൂ​പ​ങ്ങ​ളാ​യ ദേ​വാ​സ്ത​വി​ളി, അ​ണ്ണാ​വി​പ്പാ​ട്ട്, അ​മ്മാ​ന​പ്പാ​ട്ട് സം​ഘ​ങ്ങ​ളു​ടെ ആ​ത്മീ​യ സം​ഗ​മം കൃ​പാ​സ​നം പൗ​രാ​ണി​ക രം​ഗ​ക​ലാ​പീ​ഠം ഡ​യ​റ​ക്ട​ർ ഡോ.​ഫാ.​വി.​പി.​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര, പു​തു​വൈ​പ്പ്, മു​ണ്ടം​വേ​ലി, അ​രൂ​ർ, തൈ​ക്ക​ൽ, അ​ർ​ത്തു​ങ്ക​ൽ, അ​ർ​ത്തു​ങ്ക​ൽ റീ​ത്താ​ല​യം, ചേ​ന്ന​വേ​ലി, കാ​ട്ടൂ​ർ പ​ള്ളോ​ട്ടി, കാ​ട്ടൂ​ർ ചെ​റി​യ​പൊ​ഴി, വാ​ട​യ്ക്ക​ൽ ദൈ​വ​ജ​ന​മാ​താ, പു​ന്ന​പ്ര സെ​ൻ​റ്.​ജോ​സ​ഫ് എ​ന്നീ അ​ണ്ണാ​വി ആ​ത്മീ​യ​സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ന​ട​ന്ന​ത്.
ഓ​രോ സം​ഘ​ങ്ങ​ൾ​ക്കും നോ​ന്പു​കാ​ല സ​ന്ദേ​ശം കൈ​മാ​റു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്രേ​ഷി​ത പ്ര​തി​ഷ്ഠാ പ്രാ​ർ​ത്ഥ​ന ന​ട​ത്തി കു​രി​ശും മാ​ല​യും അ​ണി​യി​ച്ചു. ഓ​രോ സം​ഘ​ങ്ങ​ളും അ​നു​ഷ്ഠാ​ന പ്രാ​ർ​ഥ​നാ രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വേ​ദി​യി​ൽ കൃ​പാ​സ​നം വൈ​സ് ഡ​യ​റ​ക്ട​ർ ത​ങ്ക​ച്ച​ൻ പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ജോ​സി ക​ണ്ട​ക്ക​ട​വ് സ്വാ​ഗ​ത​വും പ​ബ്ലി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​മോ​ൾ ആ​ലു​വ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. കൃ​പാ​സ​നം മീ​ഡി​യാ സെ​ക്ര​ട്ട​റി ടി​ജോ ക​ല​വൂ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​ക്സ്. പീ​റ്റ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ സ​ണ്ണി പ​രു​ത്തി​യി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​വീ​ട്ടി​ൽ, കൃ​പാ​സ​നം എ​ക്സി​ക്യൂ​ട്ടീ​വ് സി.​ജെ. ആ​ൻ​റ​ണി, കൃ​പാ​സ​നം അ​സി.​മാ​നേ​ജ​ർ അ​ലോ​ഷ്യ​സ് പാ​ല്യ​ത്തൈ​യ്യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
പ്രേ​ഷി​ത​പ​ര്യ​ട​നം ദു:​ഖ​വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യോ​ടെ സ​മാ​പി​ക്കും. ഈ ​ക​ലാ​രൂ​പ​ങ്ങ​ൾ ശാ​ശ്വ​ത​മാ​യി നി​ല​നി​ർ​ത്താ​നും വ​ള​ർ​ത്താ​നും സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ​ള്ളി​ത്തോ​ട്ടി​ൽ സ്കൂ​ൾ ഓ​ഫ് ഫോ​ക്ക് ആ​ർ​ട്സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​ൽ പ്ര​തി​ദി​നം പു​ത്ത​ൻ​പാ​ന, അ​മ്മാ​നം, ദേ​വാ​സ്ത​വി​ളി, പി​ച്ച​പ്പാ​ട്ട്, അ​ണ്ണാ​വി​പ്പാ​ട്ട്, ക​ട​ൽ​വ​ള്ള​പ്പാ​ട്ട്, പ​രി​ച​ക​ളി, ച​വി​ട്ടു​നാ​ട​കം എ​ന്നീ തീ​ര​ദേ​ശ പാ​ര​ന്പ​ര്യ​ക​ല​ക​ളു​ടെ ലൈ​വ് മ്യൂ​സി​യം പ്രോ​ഗ്രാം ന​ട​ന്നു​വ​രു​ന്നു. അ​വ​ശ​രാ​യ അ​ണ്ണാ​വി ആ​ശാ​ൻ​മാ​ർ​ക്ക് അ​വ​രു​ടെ രോ​ഗ​ചി​കി​ത്സ​യ്ക്കും വേ​ണ്ടി അ​ണ്ണാ​വി വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ച്ച് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്.