തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
Wednesday, January 22, 2020 10:46 PM IST
പു​ന്ന​പ്ര: സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ഇ​ട​വ​ക ന​ർ​ബോ​ന ചാ​പ്പ​ലി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​ശീ​ർ​വ​ദി​ച്ച കൊ​ടി​യു​മാ​യി രാ​വി​ലെ എ​ട്ടി​നു നൊ​വേ​ന​യ്ക്കു ശേ​ഷം പ്ര​യാ​ണം. വൈ​കു​ന്നേ​രം 5.30 നു ​ജ​പ​മാ​ല, തു​ട​ർ​ന്ന് ആ​റി​നു കൊ​ടി​യ​റ്റ്, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന, ലി​റ്റ​നി. 25 നു ​രാ​വി​ലെ 5.30 നു ​ന​ട​തു​റ​ക്ക​ലി​നു ശേ​ഷം ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും. വൈ​കു​ന്നേ​രം 5.30 നു ​ജ​പ​മാ​ല. ആ​റി​നു നൊ​വേ​ന, ദി​വ്യ​ബ​ലി, വേ​സ്പ​ര, ലി​റ്റ​നി. തി​രു​നാ​ൾ ദി​ന​മാ​യ 26 നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ളി​നു കൊ​ടി​യേ​റി

ആ​ല​പ്പു​ഴ: കാ​ളാ​ത്ത് സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ളി​നു തു​ട​ക്കം. മൂ​വാ​റ്റു​പു​ഴ രൂ​പ​ത ബി​ഷ​പ് യൂ​ഹ​ന്നോ​ൻ മാ​ർ തെ​യോ​ഡേ​ഷ്യ​സ് കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കു മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം മു​ഖ്യ​കാ​ർ​മി​ക​നാ​കും.