കു​ട്ട​നാ​ട്ടി​ൽ ജോ​ണി നെ​ല്ലൂ​രി​നെ മ​ത്സ​രി​പ്പി​ക്ക​ണം: കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് - ജേ​ക്ക​ബ്
Wednesday, January 15, 2020 10:36 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​രി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് - ജേ​ക്ക​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രേം​സ​ണ്‍ പോ​ൾ മാ​ഞ്ഞാ​മ​റ്റം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യും സീ​റ്റ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും പ​രി​ഗ​ണി​ച്ച് സീ​റ്റ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​നു ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ത​ങ്ങ​ൾ​ക്ക് വി​ജ​യ​പ്ര​തീ​ക്ഷ ഏ​റെ​യു​ണ്ടെ​ന്നും പ്രേം​സ​ണ്‍ പോ​ൾ പ​റ​ഞ്ഞു. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കും ക​ത്തു​ന​ൽ​കും. യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ട സീ​റ്റാ​യ​തി​നാ​ൽ ത​ങ്ങ​ൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല.
പി​റ​വ​വും മൂ​വാ​റ്റു​പു​ഴ​യും ക​ഴി​ഞ്ഞാ​ൽ പാ​ർ​ട്ടി​ക്ക് ഏ​റ്റ​വു​മ​ധി​കം ത​ദ്ദേ​ശ​സ്ഥാ​പ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ള്ള​ത് കു​ട്ട​നാ​ട്ടി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നേ​താ​ക്ക​ളാ​യ ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, ജോ​മോ​ൻ കു​ന്നു​പു​റം, പ്രി​ൻ​സ് വെ​ള്ള​റ​ക്ക​ൽ, മാ​ത്യൂ​സ് ത​ര​ക​ൻ പു​ല്യേ​ട്ട​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.