മു​തി​ർ​ന്ന ക​യ​ർ തൊ​ഴി​ലാ​ളി​ക​ളെ ക​യ​ർകേ​ര​ള ആ​ദ​രി​ക്കു​ം
Thursday, December 5, 2019 10:37 PM IST
ആ​ല​പ്പു​ഴ: ക​യ​ർ മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന തൊ​ഴി​ലാ​ളി​ക​ളെ ക​യ​ർ കേ​ര​ള-2019 ആ​ദ​രി​ക്കു​ം. സ​മാ​പ​ന ദി​വ​സ​മാ​യ എ​ട്ടി​നു 11 മ​ണി​ക്ക് പ്ര​ധാ​ന വേ​ദി​യി​ലാ​ണ് 75 വ​യ​സ് ക​ഴി​ഞ്ഞ ക​യ​ർ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​ത്. മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് പ​ങ്കെ​ടു​ക്കും.
കാ​യം​കു​ളം, വൈ​ക്കം, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല എ​ന്നീ പോ​ജ​ക്ട് ഓ​ഫീ​സു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ആ​ദ​രി​ക്കു​ക.

ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാം

ആ​ല​പ്പു​ഴ: 1998 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ക​ഴി​യാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സീ​നി​യോ​റി​റ്റി നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് അ​വ​സ​രം. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ 2020 ജ​നു​വ​രി 31 വ​രെ​യാ​ണ് സ​മ​യം.