കു​ടും​ബ സം​ഗ​മ​വും ആ​ദ​രി​ക്ക​ലും
Monday, September 16, 2019 10:35 PM IST
അ​മ്പ​ല​പ്പു​ഴ: കാ​ക്കാ​ഴം ഹൈ​സ്കൂ​ളി​ൽ നി​ന്നും 90-91 കാ​ല​യ​ള​വി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​വും അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ലും തി​ര​നോ​ട്ടം 2019 എ​ന്ന പേ​രി​ൽ ന​ട​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം മു​ൻ അ​ധ്യാ​പ​ക​ൻ പ്ര​ഭാ​ക​ര പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജേ​ഷ് സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ര​മി​ച്ച അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, ശാ​ന്ത​മ്മ, രേ​ണു​ക, ഗീ​താ​റാ​ണി, ച​ന്ദ്രി​ക, സു​ഷ​മ്മ, രാ​ജ​ല​ക്ഷ്മി, ര​മാ​ദേ​വി, ല​ളി​താം​ബി​ക എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​വാ​ഹ വാ​ർ​ഷി​ക​ദി​ന​മാ​യ​തി​നാ​ൽ രേ​ണു​ക ടീ​ച്ച​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​ക അ​നു​മോ​ദ​നം ന​ൽ​കി കേ​ക്ക് മു​റി​ച്ചു. ശ​ര​ത്ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഷ​ഫീ​ഖ് ചേ​ല​ക്ക​പ്പ​ള്ളി, അ​ജീ​ഷ്, ഷി​ബു, സോ​മ​രാ​ജ് നാ​ലു​പ​റ​യി​ൽ, മു​നീ​ർ ആ​ശം​സ​ക​ളും സ​ഫീ​ർ പീ​ടി​യേ​ക്ക​ൽ സ്വാ​ഗ​ത​വും അ​ജി​ത ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഗ​മം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.