ദു​രി​തബാ​ധി​ത​രെ ചേ​ർ​ത്തുപി​ടി​ച്ച് ഒ​രുപ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, August 20, 2019 10:23 PM IST
മാ​വേ​ലി​ക്ക​ര: ക​രു​ണ​യു​ടേ​യും, ക​രു​ത​ലി​ന്‍റെ​യും, വ​റ്റാ​ത്ത ഉ​റ​വ​ക​ൾ ഇ​ന്നും സ​മൂ​ഹ​ത്തി​ലു​ണ്ട​ന്നു കാ​ണി​ച്ചു ത​രി​ക​യാ​ണ് ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ. മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ഇ​റ​വ​ങ്ക​ര ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ സ​ഹാ​യ​വും, സേ​വ​ന​വു​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലും വ്യാ​പൃ​ത​രാ​കു​ന്ന​ത്.
കു​ന്നം ഗ​വ. എ​ൽ​പി​എ​സ്്, വെ​ട്ടി​യാ​ർ ഗ​വ. എ​ൽ​പി​എ​സ് എ​ന്നി​വ​ട​ങ്ങ​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും, ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്തു. ക്യാ​ന്പ് പ​രി​സ​ര​ങ്ങ​ൾ ശു​ചി​യാ​കാ​നും, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നും, മാ​ലി​ന്യ​കി​റ്റു​ക​ൾ ഒ​രു​ക്കാ​നും,ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും കു​ട്ടി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നു ശേ​ഷം സ്കൂ​ൾ വ​ള​പ്പി​ൽ അ​ര​യേ​ക്ക​റി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ക​യും, ത​ങ്ങ​ൾ വി​ള​യി​ച്ച ഈ ​പ​ച്ച​ക്ക​റി​ക​ൾ ഇ​ത്ത​വ​ണ​ത്തെ ക്യാ​ന്പുക​ളി​ൽ വി​ഭ​വ​മാ​യി മാ​റി​യ​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​യി.
അ​ധ്യാപ​ക​രു​ടെ​യും, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഉ​ത്സാ​ഹ​ത്തി​നൊ​പ്പം സു​മ​ന​സു​ക​ളു​ടെ പി​ന്തു​ണ കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ പ​രി​സ​ര​ത്തു​ള്ള ക്യാ​ന്പു​ക​ളി​ലും, ത​ഴ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ലും വി​ഭ​വ​ങ്ങ​ൾ കൈ​മാ​റാ​ൻ ക​ഴി​ഞ്ഞു.
പ്രി​ൻ​സി​പ്പ​ൽ ബി. ​അ​ഥീ​ലാ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ​സ.് വി​ജ​യ​ശ്രീ, റോ​യ് ടി. ​മാ​ത്യു, പി.​എ​സ്. അ​രു​ണ്‍, എ​സ്. ലി​ജു, വോ​ള​ന്‍റി​യ​ർ​മാ​രാ​യ ബി. ​ആ​ദി​ത്യ​ൻ, സെ​ബി​ൻ, അ​ര​വി​ന്ദ്, ആ​ദി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.