ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന കേ​റ്റ​റിം​ഗ് സ്ഥാപന ഉ​ട​മ മ​രി​ച്ചു
Friday, July 19, 2019 10:12 PM IST
എ​ട​ത്വ: പൈ​പ്പി​ന്‍റെ വാ​ൽ​വ് ന​ന്നാ​ക്കാ​ൻ എ​ടു​ത്ത കു​ഴി​യി​ൽ ബൈ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന കേ​റ്റ​റിം​ഗ് സ്ഥാ പന ഉ​ട​മ മ​രി​ച്ചു.
ത​ല​വ​ടി ആ​ന​പ്ര​ന്പാ​ൽ ആ​ത്ര​പ്പ​ള്ളി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​ൻ ആ​ർ. രാ​ജീ​വ് കു​മാ​ർ (33) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ അ​ന്പ​ല​പ്പു​ഴ -തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ വെ​ള്ള​ക്കി​ണ​ർ ജം​ഗ്ഷ​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കേ​റ്റ​റിം​ഗ് ആ​വ​ശ്യ​ത്തി​നു​ള്ള പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യ ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ വാ​ൽ​വ് ന​ന്നാ​ക്കാ​ൻ എ​ടു​ത്ത ശേ​ഷം മൂ​ടാ​തെ ഇ​ട്ടി​രു​ന്ന കു​ഴി​യി​ൽ വീ​ണാ​യി​രു​ന്നു അ​പ​ക​ടം. വീ​ഴ്ച​യി​ൽ മൂ​ന്ന് അ​ടി താ​ഴ്ച​യി​ലാ​യി​രു​ന്ന വാ​ൽ​വി​ന്‍റെ നോ​ബ് ക​ണ്ണി​ൽ തു​ള​ച്ചു ക​യ​റു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ ക്ഷ​തം ഏ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ രാ​ജീ​വി​നെ തി​രു​വ​ല്ല സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ളം സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ ചി​കി​ത്സ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.
ഭാ​ര്യ: അ​ന്പ​ല​പ്പു​ഴ ക​രൂ​ർ കൃ​ഷ്ണ​നി​വാ​സി​ൽ ഇ​ന്ദു, മ​ക്ക​ൾ: ദ​ക്ഷ, ഋ​ഷി​കേ​ശ്. സ​ഞ്ച​യ​നം 22 ന് ​രാ​വി​ലെ 9.30 ന്.