വീ​ട് നി​ർ​മി​ച്ച് ന​ല്കി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക്
Monday, July 15, 2019 10:27 PM IST
പൂ​ച്ചാ​ക്ക​ൽ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട വാ​ര​നാ​ട് സ്വ​ദേ​ശി​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി തി​രു​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​തൃ​ക​യാ​യി. കൂ​ലി​പ്പ​ണി​കാ​ര​നാ​യ വാ​ര​നാ​ട് സ്വ​ദേ​ശി ക​ള​ത്തി​ൽ പീ​ടി​ക​യി​ൽ അ​ജ​യ​കു​മാ​റി​നാ​ണ് ബാ​ങ്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​യ​ർ ഹോം ​പ​ദ്ധ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ലാ​യി​രു​ന്നു പു​തി​യ വീ​ടി​ന്‍റെ നി​ർ​മാ​ണം. ഗോ​വി​ന്ദാ​പു​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​എം. ആ​രീ​ഫ് എം​പി വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ഡി.​വി. വി​മ​ൽ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ നേ​രി​ട്ടു ന​ട​ത്തു​ന്ന ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു. കൂ​ടാ​തെ മു​റ്റ​ത്തെ മു​ല്ല വാ​യ്പാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ ജി​ല്ലാ പ​ഞ്ചി​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. നാ​സ​റും നി​ർ​വ​ഹി​ച്ചു. പി. ​ദീ​പു, കെ. ​രാ​ജ​പ്പ​ൻ നാ​യ​ർ, ടി.​കെ ശ​ശി​ക​ല, കെ.​ജി. ര​ഘു​വ​ര​ൻ, കെ.​കെ. ഷി​ജി, രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും പി.​ജി. ജീ​മോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.