ച​ത​യം ജ​ലോ​ത്സ​വം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 14, 2019 9:51 PM IST
ചെ​ങ്ങ​ന്നു​ർ: ഗു​രു ചെ​ങ്ങ​ന്നൂ​ർ ട്രോ​ഫി ചെ​ങ്ങ​ന്നൂ​ർ ച​ത​യം ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ 13ന് ​മു​ണ്ട​ൻ​കാ​വ് ഇ​റ​പ്പു​ഴ നെ​ട്ടാ​യ​ത്തി​ൽ ന​ട​ക്കും. ജ​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലോ​ത്സ​വ സ​മി​തി ചെ​യ​ർ​മാ​ൻ എം.​വി. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​റന്മ·ു​ള പ​ള്ളി​യോ​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ജ​ലോ​ത്സ​വ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രി​ൽ നി​ന്നും പ​ര​മാ​വ​ധി സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പ​ള​ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ സം​ഭാ​വ​ന കെ.​ജി ക​ർ​ത്താ​യി​ൽ നി​ന്നും ജ​ലോ​ത്സ​വ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ സ്വീ​ക​രി​ച്ചു.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​ണ്‍ മു​ള​ങ്കാ​ട്ടി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ജി ആ​ർ. നാ​യ​ർ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ മു​രു​ക​ൻ പൂ​വ​ക്കാ​ട്ട്, കെ.​ജി. ജ​യ​കൃ​ഷ്ണ​ൻ, എ​സ്.​വി. പ്ര​സാ​ദ്, ഉ​ണ്ണി വേ​ഴ​പ്പ​റ​ന്പി​ൽ, പ​ത്മ​കു​മാ​ർ, എ​സ്.​വി. അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു