കി​ഡ്‌​സ്, സ​ബ് ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്
Wednesday, August 17, 2022 10:42 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഡി​ബി​എ) സം​ഘ​ടി​പ്പി​ക്കു​ന്ന അ​ത്‌​ലെ​റ്റി​കോ ഡി ​ആ​ല​പ്പി കി​ഡ്‌​സ്, സ​ബ് ജു​ണി​യ​ര്‍, സീ​നി​യ​ര്‍ ആ​ല​പ്പു​ഴ ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് ചാ​മ്പ്യ​ന്‍​ഷി​പ് 18, 19, 20 തീ​യ​തി​ക​ളി​ല്‍ ബാ​ബു ജെ. ​പു​ന്നൂ​രാ​ന്‍ മി​നി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തും. ഉ​ദ്ഘാ​ട​നം 18നു ​വൈ​കു​ന്നേ​രം നാ​ലി​ന് പ​ട്ട​ണച​ത്വ​രം എ​ഡി​ബി​എ ഗ്രൗ​ണ്ടി​ല്‍ മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ആ​ര്‍.​ മു​ര​ളീകൃ​ഷ്ണ നി​ര്‍​വ​ഹി​ക്കും.
പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ല്‍​ഫ എ​ന്‍​ട്ര​ന്‍​സ് അ​ക്കാ​ഡ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റോ​ജ​സ് ജോ​സ്, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജി. ​വി​ഷ്ണു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. കെ​ബി​എ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു, എ​ഡി​ബി​എ സെ​ക്ര​ട്ട​റി ബി.​ സു​ബാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ചാ​ല​ക്കു​ടി​യി​ല്‍ 26 മു​ത​ല്‍ 30 വ​രെ ന​ട​ത്തു​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സീ​നി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍നി​ന്നാ​യി​രി​ക്കും.