ഇ​ട​വ​ക​ദി​നാഘോഷം
Tuesday, August 16, 2022 11:21 PM IST
തു​റ​വൂ​ർ: മ​ന​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു. പ്രാ​ർ​ഥനാ വി​രു​ന്നി​ൽ ആ​ല​പ്പു​ഴ രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ​ ഫാ. സോ​ള​മ​ൻ ചാ​ര​ങ്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മ ജോ​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ രൂ​പ​താ വി​കാ​ർ ജ​ന​റ​ൽ മോ​ൺ. ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി രാ​ജേ​ന്ദ്ര​ൻ വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ദി​നേ​ശ​ൻ, സ​രൂ​ൺ, ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് കൈ​ത​വ​ള​പ്പി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ബാ​ന​ന്ദ് കു​ന്നേ​ൽ അ​ഡ്വ. എ​ഡ്വെ​ർ​ഡ് പു​ത്ത​ൻ​വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന​രം​ഗം,ഭ​ക്ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, ബി​സി​സി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധ്യ ഉ​ണ്ടാ​യി​രു​ന്നു.