റോ​ഡ് നാ​ലു​വ​രി​യാ​കു​ന്നു; ആ​ശ​ങ്ക​യി​ൽ തീ​ര​ദേ​ശം
Tuesday, August 16, 2022 11:21 PM IST
തു​റ​വൂ​ർ: തീ​ര​ദേ​ശ റോ​ഡ് നാ​ലു വ​രി​യാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ട്ട് തീ​ര​ദേ​ശം. തോ​ട്ട​പ്പ​ള്ളി മു​ത​ൽ ചെ​ല്ലാ​നം വ​രെ ഉ​ള്ള തീ​ര​ദേ​ശ റോ​ഡാ​ണ് നാ​ലു​വ​രി പാ​ത​യാ​ക്കി മാ​റ്റു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്നി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സം​യു​ക്ത പ​ദ്ധ​തി​യാ​യി​ട്ടാ​ണ് റോ​ഡ് വി​ക​സ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് തീ​ര​ദേ​ശ​ത്തു ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
തീ​ര​പ​രി​പാ​ല​ന നി​യ​മം മൂ​ലം ഇ​പ്പോ​ൾ​ത്ത​ന്നെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തീ​ര​ദേ​ശ ജ​ന​ത​യ്ക്കു റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ൽ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​കു​മോ​യെ​ന്ന​താ​ണ് അ​വ​രെ അ​ല​ട്ടു​ന്ന​ത്. തീ​ര​ദേ​ശ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും നൂ​റു ക​ണ​ക്കി​നു വീ​ടു​ക​ൾ​ക്കു സ്ഥി​ര​ന​മ്പ​രും മ​റ്റൊ​രു അ​നു​കു​ല്യ​ങ്ങ​ളും ല​ഭി​ക്കാ​തെ ഇ​പ്പോ​ൾ‌​ത്ത​ന്നെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.
നി​ല​വി​ൽ ആ​റു മീ​റ്റ​ർ ഉ​ള്ള തീ​ര​ദേ​ശ റോ​ഡാ​ണ് 14 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​മെ​ന്നു പ​റ​യു​ന്ന​ത്. ഇ​തു യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ തോ​ട്ട​പ്പ​ള്ളി മു​ത​ൽ ചെ​ല്ലാ​നം വ​രെ റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തു​മു​ള്ള നൂ​റു ക​ണ​ക്കി​നു വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി വ​രും.
ഉ​പ​ജീ​വ​നം
ന​ഷ്ട​മാ​കു​മോ?
സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി, മ​ത്സ്യ​തൊ​ഴി​ലാ​ളി ഭ​വ​ന​പ​ദ്ധ​തി എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടു​ക​ളും ഇ​തി​ൽ​പ്പെ​ടും. സ​ർ​ക്കാ​രി​ൽ​നി​ന്നു ല​ഭി​ച്ച തു​ച്ഛ​മാ​യ സ​ഹാ​യ​ത്തോ​ടൊ​പ്പം ഇ​ത്ര​യും നാ​ൾ ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി​യ പ​ണം ഉ​പ​യോ​ഗി​ച്ചും നി​ർ​മി​ച്ച വീ​ടു​ക​ൾ പൊ​ളി​ച്ചു നീ​ക്കി​യാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ങ്ങോ​ട്ടു പോ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ര​ണ്ടും മൂ​ന്നും സെ​ന്‍റ് സ്ഥ​ലം മാ​ത്രം ഉ​ള്ള​വ​രും ഇ​തി​ൽ വീ​ട് വ​ച്ചു താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള​വ​രു​മാ​ണ് ഏ​റെ വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. തീ​ര​ദേ​ശ ജ​ന​ത പൂ​ർ​ണ​മാ​യും ക​ട​ലി​നെ ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. തീ​ര​ദേ​ശ റോ​ഡി​നാ​യി വീ​ടും സ്ഥ​ല​വും ന​ൽ​കി തീ​രം വി​ട്ടു​പോ​കു​മ്പോ​ൾ ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗം അ​ട​യു​മെ​ന്ന ഭീ​തി​യും ഇ​വ​ർ​ക്കു​ണ്ട്.
‌എ​വി​ടേ​ക്കു പോ​കും?
തീ​ര​ദേ​ശ റോ​ഡി​നു കി​ഴ​ക്കു ഭാ​ഗ​ത്താ​യി തോ​ടു​ക​ളും ചി​റ​ക​ളും ആ​യ​തി​നാ​ൽ ഇ​വി​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ നി​ലം എ​ന്നാ​ണ് റ​വ​ന്യൂ രേ​ഖ​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​ദേ​ശ​ത്തു വീ​ട് നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ദേ​ശ റോ​ഡ് വി​ക​സ​ന​ത്തി​നു സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ എ​വി​ടേ​ക്കു മാ​റി താ​മ​സി​ക്കും എ​ന്ന ആ​ശ​ങ്ക​യും തീ​ര​ത്തു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ക്കേ​ണ്ടി വ​രും.