കെ.​ടി. ജ​ലീ​ലി​ന് മ​റു​പ​ടി​യു​മാ​യി ജി.​സു​ധാ​ക​ര​ൻ
Saturday, August 13, 2022 10:50 PM IST
മാ​വേ​ലി​ക്ക​ര: മു​ൻ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് മ​റു​പ​ടി​യു​മാ​യി മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​സാ​ദ് കാ​ഷ്മീ​ർ എ​ന്ന് പാ​ക്കി​സ്ഥാ​ൻ​കാ​ർ മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. ഇ​ന്ത്യാ വി​ഭ​ജ​ന സ​മ​യ​ത്ത് കാഷ്മീ​ർ വി​ഭ​ജി​ച്ചി​ല്ല. അ​തൊ​രു സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി നി​ല​നി​ന്നു. പാ​ക്കി​സ്ഥാ​ൻ കൊ​ടു​ത്ത​യ​ച്ച ആ​യു​ധ​ങ്ങ​ളു​മാ​യി പ​ത്താ​ൻ ഗോ​ത്ര​ക്കാ​ർ കാ​ഷ്മീ​റി​ന്‍റെ ഒ​രു ഭാ​ഗം കൈ​യട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് കാ​ഷ്മീ​ർ ഇ​ന്ത്യ​യോ​ട് ചേ​ർ​ന്ന​ത്.

കാ​ഷ്മീ​റി​ന് കൊ​ടു​ത്ത പ്ര​ത്യേ​ക പ​ദ​വി​യെ ആ​ദ്യം എ​തി​ർ​ത്ത​ത് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യാ​യി​രു​ന്നു. കാ​ഷ്മീ​രിൽ പാ​ക്കി​സ്ഥാ​നാ​ണ് അ​ധി​നി​വേ​ശം ന​ട​ത്തി​യ​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര​യി​ൽ സ്വാ​ത​ന്ത്ര്യ സ​മ​രസേ​നാ​നി കെ.​ഗം​ഗാ​ധ​രപ്പണി​ക്ക​രെ സിപിഎം ​മാ​വേ​ലി​ക്ക​ര ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ധാ​ക​ര​ൻ കാ​ഷ്മീ​ർ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.