ക​ഞ്ചാ​വു വി​ൽ​ക്കാ​നെ​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍
Tuesday, July 5, 2022 11:05 PM IST
ചേ​ര്‍​ത്ത​ല: വി​ല്പ​ന‌ി​ക്കെ​ത്തി​യ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല എ​സ്എ​ൽ പു​രം തോ​പ്പി​ൽ എം. ​മി​ഥു​നാ​ണ് (24) ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചേ​ർ​ത്ത​ല റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ചേ​ർ​ത്ത​ല റേ​ഞ്ച് എ​ക്സ​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഇ​യാ​ളി​ല്‍നി​ന്നും 2.600 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഒ​രു ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് ക​ട​ത്ത് സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മി​ഥു​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​കൂ​ടി.
മി​ഥു​ൻ എ​റ​ണാ​കു​ള​ത്ത് മു​റി വാ​ട​ക​യ്ക്കെ​ടു​ത്തു സ്ഥി​ര​താ​മ​സ​മാ​ക്കി​യാ​ണ് ക​ഞ്ചാ​വു ക​ട​ത്ത് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. രാ​ത്രി​യും പു​ല​ർ​ച്ച​യു​മാ​യി ബൈ​ക്കി​ൽ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ക്കു​ന്ന​താ​ണ് പ​തി​വ്. സി​ന്ത​റ്റി​ക് ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യും ഇ​തൊ​ടൊ​പ്പം ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നു.
ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ പ​തി​വാ​യി വാ​ങ്ങു​ന്ന​വ​രെ സം​ബ​ന്ധി​ച്ചു വി​വ​രം ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യും എ​ക്സൈ​സ് പ​റ​ഞ്ഞു. ചേ​ർ​ത്ത​ല റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. റോ​യി, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ബാ​ബു, എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ റോ​യ് ജേ​ക്ക​ബ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷി​ബു പി. ​ബെ​ഞ്ച​മി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ബി.​എം. ബി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.