ജോ​ലി ത​ട്ടി​പ്പ്: മൂ​ന്നു​പേ​ർ അ‌​റ​സ്റ്റി​ൽ
Tuesday, July 5, 2022 11:05 PM IST
ആ​ല​പ്പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ‌​റ​സ്റ്റി​ൽ. വ​ലി​യ​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച്ആ​ർ​വി​എം മാ​ൻ​പ​വ​ർ ക​ൺ​സ​ൾ​ട്ട​ൻ​സി എ​ന്ന സ്ഥാ​പ​നം അ​ബു​ദാ​ബി​യി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മ​റൈ​ൻ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ന​ൽ​കാം എ​ന്നു വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ർ​ട്ട​ണ​ർ​മാ​രാ​യ പ​ത്ത​നം​തി​ട്ട കു​ള​ന​ട മ​ണ്ണി​ൽ ക​ട​വി​ൽ പു​ത്ത​ൻ​വീ​ട് വി​ശ്വം​മ്പ​ര​ന്‍റെ മ​ക​ൻ പ​വി​കൃ​ഷ്ണ​ൻ, മ​ല​പ്പു​റം മാ​ര​ഞ്ച​രി മേ​ന​ക​ത്ത് കു​മാ​ര​ന്‍റെ മ​ക​ൻ വി​ശാ​ഖ്(29), ആ​ല​പ്പു​ഴ തൃ​പ്പെ​രു​ന്തു​റ വേ​നാ​ട്ടു വീ​ട്ടി​ൽ സാ​ജ​ൻ മാ​ത്യു​വി​ന്‍റെ മ​ക​ൻ സോ​നു(31 ), സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ വൈ​ശാ​ഖ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എ​ൻ.​ആ​ർ ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വി.​ഡി. ര​ജിരാ​ജ്, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഷാ​ജി​മോ​ൻ ,സി​പി​ഒ മാ​രാ​യ ന​ദീം, ആ​ന്‍റ​ണി ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.