വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍ വ​ള്ളം മ​റി​ഞ്ഞു; ര​ക്ഷ​ക​രാ​യി ബോ​ട്ടു ജീ​വ​ന​ക്കാ​ര്‍
Tuesday, July 5, 2022 11:02 PM IST
ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ വ​ള്ളം മു​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​ഞ്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ജ​ല​ഗ​താ​ഗ​തവ​കു​പ്പ് ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​മ​ര​ക​ത്തുനി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​മാ​ണ് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ൽപ്പെട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.
മു​ഹ​മ്മ​യി​ൽനി​ന്നു കു​മ​ര​ക​ത്തേ​ക്ക് രാ​വി​ലെ 11ന് ​പു​റ​പ്പെ​ട്ട എ​സ് 52 ബോ​ട്ടി​ലെ ബോ​ട്ട് മാ​സ്റ്റ​ർ ടി.​എ. ബി​ന്ദു രാ​ജ്, സ്രാ​ങ്ക് എം.​ബി. ഷൈ​ൻ കു​മാ​ർ, ഡ്രൈ​വ​ർ ഇ.​എ. അ​ന​സ്, ലാ​സ്ക​ർ​മാ​രാ​യ കെ.​പി പ്ര​ശാ​ന്ത്, ടി. ​രാ​ജേ​ഷ്, സ്രാ​ങ്ക് പി.​എ​ൻ. ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ കു​ഞ്ഞു​മോ​ൻ കു​ട്ടു​വ​ടി, രാ​ജു കു​ൽ​പ്പ​റ​ച്ചി​റ, അ​നൂ​പ് കാ​യ്ത്ത​റ, സാ​ബു ന​ടു​ചി​റ, ഷി​ജു തോ​പ്പി​ൽ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ഇ​വ​ർ​ക്ക് പ്ര​ഥ​മ ശൂ​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജീ​വ​ന​ക്കാ​രെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഷാ​ന​വാ​സ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.