ഡോ​ക്ട​ർ-​രോ​ഗീ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ണം: എ.​എം. ആ​രി​ഫ് എം​പി
Saturday, July 2, 2022 10:25 PM IST
ആ​ല​പ്പു​ഴ: ഡോ​ക്ട​ർ-​രോ​ഗീ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണം പ്ര​ത്യേ​ക നി​യ​മ​പ​രി​ര​ക്ഷ ന​ൽ​കി ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും എ.​എം. ആ​രി​ഫ് എം പി. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഡോ​ക്‌​ടേ​ഴ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും കേ​ര​ള​ത്തി​ലെ ബെ​സ്റ്റ് ഡോ​ക്ട​ർ അ​വാ​ർ​ഡു​ദാ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ​ക്‌​ട​ർ​മാ​ർ അ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന നി​സ​ഹ​ക​ര​ണ സ​മ​രം രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. അ​തു​ണ്ടാ​വാ​ത്ത സാ​ഹ​ച​ര്യം നി​ല​വി​ൽ വ​ര​ണ​മെ​ന്ന് എം​പി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യൂ​റോ മെ​ഡി​സി​ൻ ത​ല​വ​ൻ ഡോ. ​സി.​വി. ഷാജി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഡോ. ​ആ​ർ. മ​ദ​ന​മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വ​ന​മി​ക​വി​നും മി​ക​ച്ച ചി​കി​ത്സാ​രീ​തി​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ങ്ങ​ൾ ഡോ. ​പ​ദ്മ​നാ​ഭ ഷേ​ണാ​യി, ഡോ. ​സു​കൃ​ത​ല​ത, ഡോ. ​എ. ഷാ​ഹു​ൽ ഹ​മീ​ദ്, ഡോ. ​എ​സ്.​പി. ലി​ഖി​ൻ, ഡോ. ​ആ​ന്‍റ​ണി ആ​റാ​ട്ടു​കു​ളം തു​ട​ങ്ങി​യ​വ​ർ ഏ​റ്റു​വാ​ങ്ങി.